നിര്‍ധനര്‍ക്ക് ഭൂമി നല്‍കി പ്രഭാകരന്‍ നായര്‍
ചെറുതുരുത്തി : ജീവകാരുണ്യത്തിന്റെ മഹനീയ മാതൃക തീരത്ത് വരവൂര്‍ സ്വദേശിയുടെ ഓണാഘോഷം. ഈങ്ങത്ത് പറമ്പില്‍ പ്രഭാകരന്‍ നായരാണ് തന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ 40 സെന്റ് സ്ഥലം ജാതി മത ഭേദമന്യേ നിര്‍ധന കുടുംബാംഗങ്ങളായ 27 പേര്‍ക്ക് വിതരണം ചെയ്തത്. ഓരോരുത്തര്‍ക്കും ലഭിച്ചത് നാല് സെന്റ് ഭൂമി വീതമാണ്. ആധാരങ്ങള്‍ കൈമാറുന്ന ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. വരവൂര്‍ പഞ്ചായത്ത് വനിതാ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങ് യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ആധാരങ്ങള്‍ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ പ്രഭാകരന്‍ നായരെ പൊന്നാട അണിയിച്ചു. പി.പി. സുനിത, കെ.എം.ഹനീഫ, ശാലിനി വിനോദ്, നാരായണന്‍ നായര്‍, എം.എ. മോഹനന്‍, സി ഗോപകുമാര്‍, എന്‍.യു സിന്ധു, പി പ്രീതി, പി.വി വാപ്പുട്ടി, പങ്കജം സ്വാമിനാഥന്‍, എം വീരചന്ദ്രന്‍, കെ ബിന്ദു, സി.ആര്‍ ഗീത, കെ.വി കദീജ, പി രുഗ്മിണി, എം രവീന്ദ്രന്‍,സി വിജയലക്ഷ്മി, എം. രാജേശ്വരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."