നഗരസഭ ലൈസന്‍സ് നല്‍കി: മദ്യ വില്‍പ്പന ശാല വീണ്ടും തുറന്നു
ഗുരുവായൂര്‍: അടച്ചുപൂട്ടിയ തൈക്കാട്ടെ സര്‍ക്കാര്‍ മദ്യ വില്‍പന ശാല വീണ്ടും തുറന്നു.
ബിവറേജ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു ബിവറേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നഗരസഭ ലൈസന്‍സ് ഇല്ലാതെയാണ് മദ്യവില്‍പന ശാല പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഇതോടെ മദ്യ വില്‍പന ശാല അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മദ്യവില്‍പ്പനശാലക്ക് നഗരസഭ ലൈസന്‍സ് അനുവദിച്ചു. ഇതോടെ ഇന്ന് രാവിലെ മദ്യ ശാല വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതറിഞ്ഞതോടെ ജനകീയ സമര സമിതിക്കാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി. പൊലിസ് സംരക്ഷണമുണ്ടായിരുന്നതിനാല്‍ മുദ്രാവാക്യം വിളിച്ച് സമരക്കാര്‍ പിരിഞ്ഞുപോയി.
പിന്നീട് വൈകീട്ട് നാല് മുതല്‍ സമരപന്തലില്‍ സമരക്കാര്‍ പ്രതിഷേധം ആരംഭിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ സായാഹ്ന സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി കന്‍വീനര്‍ റഷീദ് കുന്നിക്കല്‍ അറിയിച്ചു. വൈകീട്ട് നാല് മുതല്‍ രാത്രി എട്ട് വരെ പ്രതിഷേധ സമരം തുടരും. സായാഹ്ന സമരത്തിന് ബാബു മാസ്റ്റര്‍, ജോയി ചെറിയാന്‍, ആര്‍.എ അബൂബക്കര്‍, കെ.ആര്‍ ചന്ദ്രന്‍, പി.വി ജോയ്, ജലീല്‍ പണിക്കവീട്ടില്‍, വിബീഷ്, പി.ആര്‍ ഉണ്ണികൃഷ്ണന്‍, പി.ടി അബ്ദുല്ല മോന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."