ഡെയറി പ്ലാന്റ് ഉദ്ഘാടനവും ഡെയറി സോണ്‍ പ്രഖ്യാപനവും നാളെ
പാലക്കാട്: ക്ഷീരവികസന വകുപ്പും മലമ്പുഴ ബ്ലോക്കിലെ ക്ഷീരസംഘങ്ങളും ചേര്‍ന്ന് അകത്തേത്തറ ക്ഷീരവ്യവസായ സഹകരണ സംഘത്തിന് കീഴില്‍ സ്ഥാപിച്ച മിനി ഡെയറി പ്ലാന്റ് ഉദ്ഘാടനവും ഡെയറി സോണ്‍ പ്രഖ്യാപനവും ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനവും ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 3.30ന് മലമ്പുഴ മന്തക്കാട് ഡെയറി പ്ലാന്റിന് സമീപത്ത് നടക്കും.
മലമ്പുഴ ബ്ലോക്കിനെ ഡെയറി സോണായി പ്രഖ്യാപിക്കലും ക്ഷീരകര്‍ഷക സംഗമം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. പാല്‍ സംഭരണ-സംസ്‌കരണ വിപണന യൂനിറ്റ് സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
അകത്തേത്തറ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ.ജയകൃഷ്ണന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ തരിശ്ശ് ഭൂമി തീറ്റപ്പുല്‍ കൃഷിയുടെ ഉദ്ഘാടനം ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു നിര്‍വഹിക്കും. ക്ഷീര വികസന വകുപ്പ് സെക്രട്ടറി എബ്രഹാം റ്റി.ജോസഫ് മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. കെ. നാരായണദാസ് സ്മരണിക പ്രകാശനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് നടത്തിയ കന്നുകാലി പ്രദര്‍ശനത്തിലും ചിത്രരചന-ക്വിസ് മത്സരങ്ങളിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."