കേരളത്തിലെ സമാധാന അന്തരീക്ഷം വികസനമുന്നേറ്റത്തിന്റെ ചാലക ശക്തിയാവണം: മന്ത്രി
വടക്കാഞ്ചേരി: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിലനില്‍ക്കുന്ന മികച്ച സമാധാന അന്തരീക്ഷം വികസന മുന്നേറ്റത്തിന്റെ ചാലക ശക്തിയാക്കി മാറ്റാന്‍ കഴിയണമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജലസ്രോതസുകളും, പാലങ്ങളും, നാട്ടരുവികളുമൊക്കെ സംരക്ഷിയ്ക്കാന്‍ കഴിയുന്ന വിധത്തിലുള്ള വികസനമാണ് നാടിന് വേണ്ടതെന്നും ഇതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വടക്കാഞ്ചേരി നഗരസഭ 40 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മിണാലൂര്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജ് അത്താണി മങ്ങാട് റോഡിലാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത് നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. പാല നിര്‍മ്മാണം സമയബന്ധിത മായി പൂര്‍ത്തിയാക്കിയ രാഹുല്‍ കണ്‍സ്ട്രക്ഷന് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ എം. ആര്‍. അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ. പ്രമോദ്കുമാര്‍, കൗണ്‍സിലര്‍മാരായ നളിനി വത്സന്‍, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, പി.ഉണ്ണികൃഷ്ണന്‍, പ്രസംഗിച്ചു. നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രുതി. എന്‍. സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."