HOME
DETAILS

കുടിവെള്ളം; നടപടികള്‍ കരുതലോടെ

  
backup
August 27 2017 | 05:08 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0

 

തിരുവനന്തപുരം: ജില്ലയിലെ പല മേഖലകളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ജലക്ഷാമം പരിഹരിക്കുന്നതിന് കരുതലോടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ഡിസി. നെയ്യാറ്റിന്‍കര മേഖലയില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാല്‍ ടാങ്കറുകളില്‍ ജലമെത്തിക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ വേണമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കുളങ്ങള്‍ നവീകരിച്ച് ജലം ഉപയോഗയോഗ്യമാക്കണമെന്ന ബി. സത്യന്‍ എം.എല്‍.എയുടെ ആവശ്യത്തിന് വിവിധ പഞ്ചായത്തുകള്‍ ഇതിനോടകം നടപടികളാരംഭിച്ചതായും ഇറിഗേഷന്‍ വഴി നടപ്പാക്കേണ്ടവയുടെ പട്ടിക പ്രസിദ്ധീകരിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വര്‍ക്കല മണ്ഡലത്തിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് പൊതുകുളങ്ങള്‍ ശുചീകരിക്കുന്നതിനും സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുമുള്ള നടപടികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞതായും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചിറയിന്‍കീഴ് വാമനപുരം നദിയില്‍ ഡാം കെട്ടുന്നത് സംബന്ധിച്ച് എ. സമ്പത്ത് എം.പിയുടെ ചോദ്യത്തിന് മിനിഡാം പ്രൊപ്പോസല്‍ റഗുലേറ്റര്‍ ആക്കിമാറ്റി ഇന്‍വെസ്റ്റിഗേഷനും ഡിസൈനും നടത്താന്‍ കെ.ഐ.ഡി.സിയെ ഏല്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രതിനിധിയും കെ. മുരളീധരന്‍ എം.എല്‍.എയും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഓണത്തിന് ശേഷം പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇ-മാലിന്യമടക്കമുള്ള ഓഫിസ് മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും പരിസര ശുചീകരണത്തിനും തങ്ങള്‍ക്ക് അനുയോജ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തി അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിയിന്‍ കീഴില്‍ ഓരോ ഓഫിസും നടപ്പാക്കിയ ശുചീകരണ കാംപയിന്റെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ കെ. ആന്‍സലന്‍, കെ. മുരളീധരന്‍, എ. സമ്പത്ത് എം.പിയുടെ പ്രതിനിധി, എം.എല്‍.എമാരുടെ പ്രതിനിധികള്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലാ പ്‌ളാനിങ് ഓഫീസര്‍ വി.എസ് ബിജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍മാര്‍, ജില്ലാതല ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago