പാട്ടുപാടി നേടിയെടുത്തു; സഹപാഠികള്‍ക്ക് ഓണക്കോടിയായി
കരുനാഗപ്പള്ളി: പാട്ടുപാടി നേടിയെടുത്ത വരുമാനം തങ്ങളുടെ സഹപാഠികള്‍ക്ക് ഓണക്കോടി നല്‍കി വേറിട്ട മാതൃകയാവുകയാവുകയാണ് ഒരു സ്‌കൂളും വിദ്യാര്‍ഥികള്‍.
കരുനാഗപ്പള്ളി യു.പി.ജി സ്‌കൂളിന്റെ മുറ്റത്ത് നടന്ന ചടങ്ങാണ് ഓണാഘോഷങ്ങളില്‍ വേറിട്ട കാഴ്ചയായത്. സ്‌കൂളിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌കൂള്‍ എസ്.എം.സി യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് സ്‌കൂളിന്റെ പേരില്‍ പ്രത്യേക മ്യൂസിക് ബാന്റ് രൂപീകരിച്ചത്.പ്രൊഫഷണല്‍ ഗായക സംഘമായി രൂപപ്പെടുത്തിയ മ്യൂസിക് സംഘം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്‌കൂളിലെ രക്ഷകര്‍ത്താവു കൂടിയായ പ്രശസ്ത ഗായിക ശുഭ, പൂര്‍വ വിദ്യാര്‍ഥിയും ഗായകനുമായ അയ്യപ്പന്‍ എന്നിവരാണ് പാട്ടുസംഘത്തിന് നേതൃത്വം നല്‍കുന്നത്. ഗാനമേള സംഘത്തിന് നിരവധി സ്ഥലങ്ങളില്‍ പ്രോഗ്രാം ബുക്കിങ്ങും ലഭിച്ചിരുന്നു. ഈ പരിപാടികളിലൂടെ ലഭിച്ച പണം സ്വരുകൂട്ടി വച്ചാണ് ഓണനാളില്‍ സഹപാഠിക്ക് ഓണക്കോടി പദ്ധതി നടപ്പിലാക്കിയത്.
അത്തം നാളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഓണക്കോടി വിതരണ ചടങ്ങ് ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്. എസ്.എം.സി വൈസ് ചെയര്‍മാന്‍ വിനീത് അദ്ധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ എന്‍.സി. ശ്രീകുമാര്‍ ഓണപ്പുടവകള്‍ വിതരണം ചെയ്തു. അജയന്‍ സാഗ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ എസ് ശക്തികുമാര്‍,ഹെഡ്മിസ്ട്രസ് ആര്‍ ശോഭ, രാജഗോപാല്‍, എം സുരേഷ് കുമാര്‍, രാജീവ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."