കണ്സ്യുമര്ഫെഡിലൂടെ പത്തുകിലോ അരിയും രണ്ടായിരം രൂപ ബോണസും
കൊല്ലം: സംസ്ഥാനത്തു അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് രണ്ടായിരം രൂപ ബോണസും പത്തുകിലോ അരിയും കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുവഴി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മുരളി മടന്തകോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 289 ഫാക്ടറികളിലെ തൊഴിലാളികള്‍ക്കായി എട്ടുകോടിയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്. 31,സെപ്റ്റംബര്‍ ഒന്ന്,രണ്ട് തീതികളിലായി കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട,തൃശൂര്‍,കാസര്‍കോഡ് ജില്ലകളില്‍ ബോണസ് വിതരണം ചെയ്യും. നിലവില്‍ കഴിഞ്ഞ ഓണംമുതല്‍ ഈ ഓണക്കാലം വരെ അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്കാണ് ബോണസ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇതു ആയിരം രൂപ മാത്രമായിരുന്നു. 31ന് രാവിലെ 10ന് സംസ്ഥാനതല ഉദ്ഘാടനം കൊല്ലം അയത്തില്‍ കോര്പ്പറേഷന് ഫാക്ടറിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ നിര്‍വഹിക്കും. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
സെപ്റ്റംബര്‍ ഒന്നിന് കൊട്ടാരക്കര,പത്തനാപുരം മേഖലകളിലെ ഉദ്ഘാടനം വനംമന്ത്രി കെ. രാജു നിര്‍വഹിക്കും. പി അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയായകും. രണ്ടിന് കായംകുളം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ യു പ്രതിഭാഹരി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുരളി മടന്തകോട് അധ്യക്ഷനാകും. 31ന് കൊല്ലം,കൊട്ടിയം,ചാത്തന്നൂര്‍,സെപ്റ്റംബര്‍ ഒന്നിന് കൊട്ടാരക്കര,ആയൂര്‍,കുണ്ടറ,എഴുകോണ്‍,രണ്ടിന് ചവറ,കായംകുളം,ഭരണിക്കാവ്,ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍മാരുടെ പരിധിയില്‍വരുന്ന ഫാക്ടറികള്‍ക്കാണ് നല്‍കുക.
31ന് കൊല്ലം കോര്പ്പറേഷന്,മേഖലകളിലെ തൊഴിലാളികള്‍ക്കാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ ബിച്ചു ബാലന്,അക്കൗണ്ട്സ് ഓഫിസര്‍ കെ.ജി വിജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."