ഓണത്തിന് കമ്പോളങ്ങള്‍ ഒരുങ്ങി; വ്യാപാരം മന്ദഗതിയില്‍ തന്നെ
കൊട്ടാരക്കര: ഓണ വ്യാപാരം ലക്ഷ്യമിട്ട് കമ്പോളങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വ്യാപാരം മന്ദഗതിയിലാണ്.
ഓണത്തോട് അടുത്ത ദിവസങ്ങളില്‍ വ്യാപാരം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെയും-തൊഴില്‍ മേഖലകളിലെയും ശമ്പളവും ബോണസുമൊന്നും വിതരണം ചെയ്ത് തുടങ്ങിയിട്ടില്ലാത്തതാണ് വ്യവസായ രംഗത്തെ മാന്ദ്യത്തിന് കാരണം.
കമ്പോളങ്ങളിലെല്ലാം വഴിവാണിഭക്കാര്‍ ഉള്‍പ്പെടെ നിരന്നു കഴിഞ്ഞിട്ടുണ്ട്. താല്‍ക്കാലിക കച്ചവടക്കാരും വിപണന മേളകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഏറ്റവും അധികം വ്യാപാരം നടക്കുന്ന വസ്ത്രശാലകളിലും സ്വര്‍ണക്കടകളിലും ദിവസങ്ങള്‍ക്കു മുന്‍പേ വ്യാപാരത്തിനുള്ള ക്രമീകരണങ്ങളായി. പുതിയ സ്റ്റോക്കുകള്‍ എത്തിച്ചേരുകയും അവ തരംതിരിച്ച് വില്പനക്ക് തയാറാക്കുകയും ചെയ്തിട്ടുണ്ട്.
ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള പൊടികൈകളും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്.
സിവില്‍ സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഓണ ചന്തകള്‍ ആരംഭിച്ചതോടെ പൊതു കമ്പോളങ്ങളില്‍ പലവ്യജ്ഞനങ്ങള്‍ക്കും വിലകുറഞ്ഞിട്ടുണ്ട്. അരി വില താഴ്ന്നിട്ടില്ലെങ്കിലും ആന്ത്രയില്‍ നിന്നും ജയ അരി എത്തിതുടങ്ങിയതോടെ വില താഴുമെന്നാണ് പ്രതീക്ഷ.
വെളിച്ചണ്ണയുടെ വിലയാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത്. പൊതുകമ്പോളങ്ങളില്‍ കിലോയ്ക്ക് 150 രൂപയാണ് വില.
സര്‍ക്കാരിന്റെ ഓണ ചന്തകളില്‍ 90 രൂപ മാത്രമേ ഉള്ളെങ്കിലും നിയന്ത്രണം നിലവിലുണ്ട്. പച്ചക്കറി വില അനുദിനം കുതിച്ചുയരുകയാണ്.
ഹോര്‍ട്ടി കോര്‍പ്പറേഷന്റെയും ഇടപെടീല്‍ വിജയം കണ്ടിട്ടില്ല സര്‍ക്കാരും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം പച്ചക്കറി കൃഷി നടത്തുന്നുണ്ടെങ്കിലും ഓണം ആഘോഷിക്കണമെങ്കില്‍ തമിഴ്‌നാടിനെ തന്നെ ആശ്രയിക്കണം.
വില നിശ്ചയിക്കുന്നത് അവരും ഏജന്റുമാരുമാണ്. ഓണം ലക്ഷ്യമിട്ടാണ് അവരും കൃഷി ചെയ്യുന്നത്. ഓണം അടുക്കുന്ന ദിവസങ്ങളിലാണ് എല്ലാവരും പച്ചക്കറി വാങ്ങുന്നത്. ആ സമയത്ത് വില ഇരട്ടിയാകുമെന്നാണ് സൂചനകള്‍.
ഓണം മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ആയതാണ് ഓണ കമ്പോളങ്ങള്‍ ഉഷാറാകാത്തതിന്റെ കാരണം.30, 31, ഒന്ന് തീയ്യതികളിലായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെല്ലാം പണം ലഭിക്കുക.
സ്വകാര്യ മേഖലയില്‍ ഇതുതന്നെയായിരിക്കും അവസ്ഥ. കശുവണ്ടി മേഖലയില്‍ ബോണസ് തീരുമാനമായെങ്കില്‍ അതു തൊഴിലാളികളുടെ കൈയിലെത്താന്‍ കാലതാമസം വരും.
അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെയും കുറച്ചുകാലം മാത്രം പ്രവര്‍ത്തിച്ച ഫാക്ടറികളിലേയുമെല്ലാം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കൈയില്‍ കിട്ടാന്‍ ഒട്ടേറെ കടമ്പകള്‍ ഉണ്ട്.
മറ്റു പ്രധാന തൊഴില്‍ മേഖലകള്‍ എല്ലാം ഈ വര്‍ഷം പ്രതിസന്ധിയിലായിരുന്നു. ഈ വിഭാഗം തൊഴിലാളികളുടെയും മറ്റും ആനുകൂല്യങ്ങളില്‍ തീരുമാനമായിട്ടുമില്ല. ഈ വര്‍ഷത്തെ പ്രത്യേകതകള്‍ കൊണ്ട് നൂറ് ദിവസത്തെ കച്ചവടമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. അതിനു ജീവനക്കാരും തൊഴിലാളികളും കൈനിറയെ പണവുമായി കമ്പോളങ്ങളില്‍ ഇറങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."