HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു
backup
August 27 2017 | 05:08 AM
നെയ്യാറ്റിന്‍കര: വെണ്‍പകല്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പുതിയ മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുക , ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കുക , കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഋഷി എസ്.കൃഷ്ണന് ആശുപത്രിയ്ക്ക് മുമ്പില്‍ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. അഭിജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ എം.എല്‍.എ ആര്.സെല്‍വരാജ് , വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ , ജെ.ജോണി , വി.പി.സുനില്‍കുമാര്‍ , ഉദിയന്‍കുളങ്ങര ഗോപാലകൃഷ്ണന്‍നായര്‍ , ജെ.ബാബു , രാജേന്ദ്രന്‍നായര്‍ , കവളാകുളം സന്തോഷ് , ആന്റണി , എം.അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."