അവിശ്വാസത്തിന് പ്രതിപക്ഷം
കഠിനംകുളം: കായലിലെ കക്കൂസ് മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതടക്കം നിരവധി കാര്യങ്ങളില്‍ വീഴ്ച വരുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഭരണം നടത്തുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിനെതിരേ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടിസ് നല്‍കി. 23 അംഗങ്ങളുള്ള പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിലെ എട്ടും മുസ്‌ലിം ലീഗിലെ രണ്ടും എല്‍.ഡി.എഫ് റിബലായ അംഗവും ഒപ്പിട്ട പ്രമേയമാണ് പോത്തന്‍കോട് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസര്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് അബ്ദുല്‍ വാഹിനെതിരെ കോണ്‍ഗ്രസിലെ ജോസ് നിക്കോളസും, വൈസ് പ്രസിഡന്റ് റീറ്റാനിക്‌സനെതിരേ മുസ്‌ലീം ലീഗിലെ അബ്ദുല്‍ സലാമുമാണ് അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കഠിനംകുളം കായലില്‍ കുമിഞ്ഞ് കൂടിയ മാലിന്യത്തില്‍ രൂക്ഷമായ ദുര്‍ഗന്ധത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയും, സ്‌കൂളുകള്‍ വരെ തുറക്കാന്‍ കഴിയാതെ വരുകയും ചെയ്തതോടെ ജനങ്ങള്‍ പ്രതിഷേധമായി രംഗത്ത് എത്തിയിരുന്നു. ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപ്പെട്ട് മാലിന്യം നീക്കാന്‍ രണ്ടുലക്ഷം രൂപ ചെലവഴിക്കാന്‍ കഠിനംകുളം, അണ്ടൂര്‍ക്കോണം പഞ്ചായത്തുകള്‍ ഇ-മെയില്‍ മുഖാന്തിരം നിര്‍ദേശം നല്‍കിയിരുന്നു. കഠിനംകുളവുമായി ബന്ധമില്ലാത്ത അണ്ടൂര്‍ക്കോണം പഞ്ചായത്ത് ഒരുലക്ഷം ചെലവിട്ട് ജെ.സി.ബി ഉപയോഗിച്ച് ഏറക്കുറെ മാലിന്യം കൂഴിച്ച് മൂടിയിരിക്കുകയാണ്. കഠിനംകുളം പഞ്ചായത്ത് യാതൊന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ജില്ലയിലെ മറ്റുള്ള പഞ്ചായത്തുകള്‍ അമ്പതുശതമാനത്തോളം പദ്ധതിവിഹിതം ചെലവഴിച്ചപ്പോള്‍ കഠിനംകുളത്തിന് ഇതുവരെ 11 ശതമാനം മാത്രമേ ചെലവഴിക്കാനായുള്ളുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിനാല്‍ പഞ്ചായത്ത് ഭരണസ്തംഭനത്തിലാണെന്നും, പകര്‍ച്ചപ്പനി നേരിടുന്നതിലെ വീഴ്ചയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ അപാകതയും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. 23 അംഗങ്ങളുള്ള ഈ പഞ്ചായത്തില്‍ 11 എല്‍.ഡി.എഫും, 8 കോണ്‍ഗ്രസും 2 ലീഗും, ഒരു ബി.ജെ.പിയും, ഒരു സി.പി.എം റിബല്‍ എന്നതാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."