രാജ്യത്തെ നഗരങ്ങളില്‍ 90 ശതമാനം പേരും ഭവനരഹിതരെന്ന് സുപ്രിം കോടതി പാനല്‍
ന്യൂഡല്‍ഹി: രാജ്യത്ത് നഗരങ്ങളില്‍ താമസിക്കുന്ന 90 ശതമാനം ജനങ്ങളും ഭവനരഹിതരാണെന്ന് സുപ്രിം കോടതി പാനല്‍. രാജ്യത്തെ നഗരത്തിലെ ജനങ്ങളുടെ ജീവിതനിലവാരം പഠിക്കാന്‍ സുപ്രിം കോടതി നിയമിച്ച പാനലിന്റെതാണ് റിപ്പോര്‍ട്ട്.
നഗരത്തിലെ ഭവനരഹിതര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ ഭൂരിഭാഗം സര്‍ക്കാരും പരാജയപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഗരത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി നാഷണല്‍ അര്‍ബണ്‍ ലിവ്‌ലിഹുഡ്‌സ് മിഷന്‍ നിലവില്‍ വന്ന ശേഷമുള്ള അവസ്ഥയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നംഗങ്ങളടങ്ങിയ പാനലാണ് സുപ്രിം കോടതിക്കു മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നഗരജീവിത വികസനത്തിനായി ഉപയോഗിക്കേണ്ട ഫണ്ടുകള്‍ വേണ്ടവിധത്തില്‍ വിനിയോഗം ചെയ്യുന്നില്ലെന്ന് പാനല്‍ കണ്ടെത്തി. റിട്ടയേര്‍ഡ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയ കൈലാഷ് ഗംഭീറിന്റെ നേതൃത്വത്തിലുള്ള പാനലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നഗരങ്ങളില്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍, റെയില്‍വേ പ്ലാറ്റഫോമുകളില്‍, പാലത്തിന് അടിയില്‍ അന്തിയുറങ്ങുന്നവര്‍ ഇവര്‍ക്കുവേണ്ടിയാണ് എന്‍.യു.എല്‍.എം സ്ഥാപിക്കപ്പെട്ടത്. എന്നാല്‍, ഈ ഫണ്ട് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്ത നഗരങ്ങളില്‍ ഡല്‍ഹിയും മിസോറാമുമാണ് മുമ്പിലെന്ന് റിപ്പോര്‍ട്ട്. ഭവനരഹിതരായ കൂടുതല്‍ പേര്‍ക്ക് നഗരങ്ങളില്‍ കൂടുതല്‍ ഭവനം നല്‍കിയത് ഡല്‍ഹിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ എന്‍.യു.എല്‍.എം ഫണ്ട് വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നതില്‍ പിന്നിലെന്നുമാണ് റിപ്പോര്‍ട്ട്.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 17.73 ലക്ഷം പേര്‍ ഭവനരഹിതരാണ്. ഇതില്‍ 10 ലക്ഷം പേരും നഗരങ്ങളിലാണ്. യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്തെ ഭവനരഹിതരില്‍ 65 ശതമാനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."