ചൈനീസ് കപ്പലിനെ പോര്‍ട്ട്ബ്ലയര്‍ തീരത്തുവച്ച് കസ്റ്റഡിയിലെടുക്കും
കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച ചൈനീസ് കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ കേന്ദ്രമായ പോര്‍ട്ട് ബ്ലയര്‍ തീരത്ത് അടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ഇവിടെവച്ച് നേവിയും കോസ്റ്റല്‍ പൊലിസും കപ്പല്‍ ജീവനക്കാരെ ചോദ്യംചെയ്യുകയും സംയുക്ത പരിശോധന നടത്തുകയും ചെയ്യും.
കൂടാതെ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യും. നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് യാത്രതുടരുന്ന ഹോങ്കോങില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അങ്യാങ് എന്ന ചൈനീസ് ചരക്കുകപ്പലിനെ നാവികസേന പിന്തുടരുകയാണ്. കൊച്ചിയിലുള്ള ഡോര്‍ണിയര്‍ വിമാനത്തിന്റെ പരിധിക്ക് പുറത്തായതിനാല്‍ പോര്‍ട്ടബ്ലയറില്‍നിന്നുള്ള നാവിക സേനയുടെ വലിയ വിമാനമായ പി.8.ഐയാണ് ഇപ്പോള്‍ കപ്പലിനെ പിന്തുടരുന്നത്.
ഇപ്പോള്‍ ശ്രീലങ്കന്‍ തീരത്തുള്ള കപ്പലിനെ അപകടം നടന്നതായി കണക്കാക്കുന്ന കേരള തീരത്ത് തിരിച്ചെത്തിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ക്യാപ്റ്റനോട് പോര്‍ട്ട്ബ്ലയറില്‍ കപ്പല്‍ അടുപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നത്.
അപകടത്തിനുശേഷം രക്ഷപ്പെട്ട കപ്പല്‍ തീരത്ത് അടുക്കണമെന്നുള്ള ഇന്ത്യന്‍ നേവിയുടെ നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് വിദേശമന്ത്രാലയത്തിന്റെ ഇടപെടല്‍.
അപകടസമയം ഈ കപ്പല്‍ മാത്രമാണ് കടന്നുപോയതെന്ന് വ്യക്തമായതിനാല്‍ ചൈനീസ് കപ്പല്‍ തന്നെയായിരിക്കും അപകടമുണ്ടാക്കിയതെന്ന നിഗമനത്തിലാണ് കോസ്റ്റ്ഗാര്‍ഡും നേവിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."