ആള്‍ദൈവങ്ങള്‍ ചെകുത്താന്റെ അവതാരങ്ങള്‍: നടന് ജോയ് മാത്യു
കൊച്ചി: ആള്‍ദൈവങ്ങള്‍ ചെകുത്താന്റെ അവതാരങ്ങളെന്ന് നടന് ജോയ് മാത്യു. ഇവര്‍ക്കെതിരേ രംഗത്തുവരാന്‍ വിപ്ലവ പാര്‍ട്ടികള്‍ക്കുപോലും ധൈര്യമില്ല. ഇത്തരം ചെകുത്താന്മാര്ക്കും അവരുടെ അടിമകള്‍ക്കും വളരാന്‍പറ്റിയ മണ്ണാണ് നമ്മുടെ രാജ്യമെന്നാണ് ഉത്തരേന്ത്യ കത്തുന്നതിലൂടെ മനസ്സിലാകുന്നത്. ഇങ്ങനെയുള്ള ചെകുത്താന്മാരുടെ വോട്ടുവാങ്ങി അധികാരത്തിലെത്തുന്നവര്‍ ചെകുത്താന് വിളയാട്ടങ്ങളില്‍ നിശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജുഡിഷ്യറിയെ ആശ്രയിച്ചുമാത്രമേ ഈ രാജ്യത്ത് ഒരാള്‍ക്ക് ജീവിക്കാനാവൂ.
അലഹബാദ് ഹൈക്കോടതി അഞ്ചുകോടി അടിമകളുള്ള ചെകുത്താനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചത് ധീരതയാണ്. ഇതിനുപുറമെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ആള്‍ദൈവത്തിന്റെ സ്വത്തില്‍നിന്ന് പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവാണു ചെകുത്താന് സേവ വര്‍ധിക്കാന്‍ കാരണമെന്ന് സ്ഥാപിച്ച് ഇതൊരു ഉത്തരേന്ത്യന്‍ പ്രതിഭാസമാണെന്ന് പറഞ്ഞൊഴിയാനാവില്ല. വായുവില്‍ നിന്ന് ഭസ്മവും സ്വര്‍ണമോതിരവും വാച്ചും എടുക്കുന്നില്ലെങ്കിലും വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന നമ്മുക്കിടയിലും ഇമ്മാതിരി ചെകുത്താന്മാര്ക്കും അവരുടെ അടിമകള്‍ക്കും കുറവൊന്നുമില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."