HOME
DETAILS
MAL
അല്‍ജസീറ ചാനലിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം
backup
August 28 2017 | 00:08 AM
മനാമ: ബഹ്റൈനിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ച് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അല്‍ജസീറ ചാനലിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം.
വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനലിന് ഒരു വിശ്വാസതയുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് കമ്മീഷന് തലവന്‍ എം.പി മുഹമ്മദ് അല്‍ മആറഫി പറഞ്ഞു. ബഹ്റൈന്‍ പാര്‍ലിമെന്റ് സമിതി തടവുപുള്ളികളെയും മറ്റു പരാമര്‍ശിത സ്ഥാപനങ്ങളെയും ഇതിനകം സന്ദര്‍ശിക്കുകയും അവരുടെ സ്ഥിതി നേരില്‍ കണ്ടു ബോധ്യപ്പെടുകയും ചെയ്തതാണ്. ചാനല്‍ ഉന്നയിച്ചതു പോലുള്ള ഒരു മനുഷ്യാവകാശ ലംഘനവും അവിടെ നടന്നതായി ആര്‍ക്കും പരാതിയുണ്ടായിട്ടില്ല.
വസ്തുത ഇതായിരിക്കെ അല്‍ജസീറ വ്യാജ വാര്‍ത്ത പടച്ചെടുത്തിരിക്കുകയാണെന്നും ബഹ്റൈനെ കുറിച്ച് തെറ്റായ ചിത്രം നല്‍കാനുള്ള കുത്സിത നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."