HOME
DETAILS
MAL
സഹായത്തിനായി 911; ദിനേന സ്വീകരിക്കുന്നത് അരലക്ഷം കോളുകള്‍
backup
August 28 2017 | 00:08 AM
മക്ക: ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായത്തിനായി 911 എന്ന പൊതു നമ്പറില്‍ ബന്ധപ്പെടാമെന്നു സുരക്ഷാ കേന്ദ്രം അറിയിച്ചു.
സഊദിയുടെ കേന്ദ്രീകൃത സെന്ററിലേക്ക് ബന്ധിപ്പിച്ച ഈ നമ്പര്‍ മുഖേന തീര്‍ഥാടകര്‍ക്ക് ഏതു അത്യാഹിത ഘട്ടത്തിലും ബന്ധപ്പെടാമെന്നും ഉടനടി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു സഹായത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രം അറിയിച്ചു.
ലോകത്തെ ഏറ്റവും മികച്ച സെക്യൂരിറ്റി സെന്ററുകളില്‍ ഒന്നാണ് മക്കയില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 30,000 മുതല്‍ 45,000 വരെ ഫോണ്‍ കോളുകളാണ് സ്വീകരിക്കുന്നത്.
അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യന്‍ ഭാഷകളില്‍ ആശയവിനിമയത്തിനുള്ള സൗകര്യങ്ങളോടെയാണ് നാഷനല്‍ സെക്യൂരിറ്റി ഓപറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."