HOME
DETAILS

ലണ്ടനില്‍ വാഹനാപകടം: മരിച്ചവരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു

  
backup
August 28 2017 | 00:08 AM

%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%bf

ലണ്ടന്‍: ബ്രിട്ടനിലെ പ്രധാന റോഡായ എം.1 മോട്ടോര്‍വേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം എട്ടു ഇന്ത്യക്കാര്‍ മരിച്ചു. മരിച്ച ആറു പേര്‍ തമിഴ്‌നാട്ടുകാരാണ്. മിനിബസും രണ്ടു ട്രക്കുകളും കൂട്ടിയിടിച്ചാണ് അപകടം. മിനിബസ് ഉടമ പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫ് എന്ന ബെന്നി (52), വിപ്രോയിലെ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് കുമാര്‍ (28) എന്നിവരാണ് മരിച്ച മലയാളികള്‍. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ പാതയായ മില്‍ട്ടണ്‍ കീനെസിലാണ് അപകടം.
ഋഷി രാജീവ് കുമാര്‍, വിവേക് ബാലകൃഷ്ണന്‍, തമിഴ്‌നാട് പുംഗാലൂര്‍ സ്വദേശി കാര്‍ത്തികേയന്‍ രാമസുബ്രഹ്്മണ്യം എന്നിവരെയാണ് ഇന്നലെ തിരിച്ചറിഞ്ഞതെന്ന് വിപ്രോ വക്താവ് പറഞ്ഞു. മനു രന്‍ജന്‍ പന്നീര്‍ശെല്‍വത്തിന് ഗുരുതരമായി പരുക്കേറ്റു. ട്രക്ക് ഡ്രൈവര്‍മാരായ റെസാര്‍ഡ് മസിയെറക് (31), ഡേവിഡ് വാഗ്ടാഫ് (53) എന്നിവരെ അപകടകരമായി വാഹനം ഓടിച്ചതിന് പൊലിസ് അറസ്റ്റ് ചെയ്തു. മരിച്ചവരില്‍ ആദ്യം തിരിച്ചറിഞ്ഞത് സിറിയക് ജോസഫിനെ ആണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ വാഹനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമെന്ന് തെയിംസ് വാലി പൊലിസ് പറഞ്ഞു. ജങ്ഷന്‍ 15നും 14നുമിടയിലുള്ള ന്യൂപോര്‍ട് പഗ്‌നെലില്‍ ആണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം മിനിബസിലുള്ളവരാണ്.
വിപ്രോയിലെ മറ്റു മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. രക്ഷപ്പെട്ടവരില്‍ ഒരാള്‍ പത്തുവയസില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. ഈ കുട്ടിയുടെ മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
മോട്ടോര്‍വേയുടെ സൗത്ത് ബൗണ്ട് കാര്യേജ് വേയില്‍ മിനി വാനും രണ്ടു ട്രക്കുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി തേംസ് വാലി പൊലിസ് സ്ഥിരീകരിച്ചു. 16 വര്‍ഷമായി നോട്ടിങ്ങ്ഹാമില്‍ താമസിക്കുന്ന ബെന്നി 'എ.ബി.സി ട്രാവല്‍സ്' എന്നപേരില്‍ എയര്‍പോര്‍ട്ട്, വിനോദയാത്ര സര്‍വിസ് നടത്തുകയാണ്. ബെന്നിയുടെ വാഹനം വാടകയ്‌ക്കെടുത്ത് നോട്ടിങ്ങ്ഹാമില്‍നിന്നു ലണ്ടനിലേക്കു വരികയായിരുന്നു വിപ്രോ ജീവനക്കാരും കുടുംബാംഗങ്ങളും. അടുത്തിടെയാണ് ഇവരില്‍ ചിലര്‍ ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയത്.
നോട്ടിങ്ഹാം സിറ്റി ആശുപത്രിയില്‍ നഴ്‌സായ വെളിയന്നൂര്‍ സ്വദേശി ആന്‍സിയാണ് ബെന്നിയുടെ ഭാര്യ. കോളജ് വിദ്യാര്‍ഥിയായ ബെന്‍സണ്‍, ബെനീറ്റ എന്നിവര്‍ മക്കളാണ്. അടുത്തമാസം നാലിനു നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്നു ബെന്നി. ബെന്നിയുടെ മൃതദേഹം നാട്ടിലെത്തിക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഏതാനും മാസം മുന്‍പാണ് ഋഷി രാജീവ് വര്‍ക്ക് പെര്‍മിറ്റ് വിസയില്‍ ഒരു പ്രോജക്ടിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയത്. ഋഷിയുടെ അമ്മ ഉഷാദേവി. സഹോദരങ്ങള്‍: ദേവിശ്രീ, അദ്വൈത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago