ക്ഷേമനിധിയിലേക്ക് വിഹിതം അടക്കാതിരുന്നാല്‍ നിയമനിര്‍മാണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്
കോഴിക്കോട്: ക്ഷേമനിധി ബോര്‍ഡിലേക്ക് വിഹിതം അടക്കുന്നതില്‍നിന്ന് തൊഴിലുടമകള്‍ വിട്ടുനിന്നാല്‍ നിയമനിര്‍മാണം പരിഗണിക്കേണ്ടിവരുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്. കേരള ആഭരണത്തെഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകകൂല്യ വിതരണമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹതയുള്ള എല്ലാവര്ക്കും പെന്ഷന് കിട്ടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്ഷേമനിധി ബോര്‍ഡുകള്‍ സ്വന്തം വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കണം. ഏതെങ്കിലും ക്ഷേമബോര്‍ഡ് സ്വന്തം വരുമാനം ഉപയോഗിച്ച് പെന്ഷന് പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാരിനെ സമീപിച്ചാല്‍ അതിന് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് ചെയര്മാന് വി.പി സോമസുന്ദരന്‍ അധ്യക്ഷനായി. ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എം.ജി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. ശശീന്ദ്രന്, അഡ്വ. എം. രാജന്, കെ.ജി പങ്കജാക്ഷന്, യു. പോക്കര്, എ. മധുസൂദനന്, പി. ചന്ദ്രന്, പി. വിജയകുമാര്‍, അഡ്വ. അബ്ദുല്‍ നാസര്‍, പി. ദീപ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."