മുത്വലാഖ് വിധി ഏകസിവില്‍ കോഡിന് തുണയാകില്ല: സുപ്രിംകോടതി അഭിഭാഷകന്
കോഴിക്കോട്: മുത്വലാഖ് വിധി ഏകസിവില്‍കോഡ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനു തുണയാകില്ലെന്ന് സുപ്രിംകോടതി അഭിഭാഷകന് അഭിലാഷ്. എം.ഇ.എസ് സംഘടിപ്പിച്ച 'മുത്വലാഖും കോടതിവിധിയും' പരിപാടിയില്‍ വിഷയാവതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിയില്‍ മുത്വലാഖ് മാത്രമാണ് കോടതി പരാമര്‍ശിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏകസിവില്‍കോഡിന് ശ്രമം നടത്തുകയാണെങ്കില്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍ക്കോ, മറ്റാര്‍ക്കെങ്കിലുമോ കോടതിയെ സമീപിക്കാമെന്നും അഭിലാഷ് പറഞ്ഞു. മുത്വലാഖ് വിധി ഇന്ത്യയുടെ ബഹുസ്വരതയെ എടുത്തുകാണിക്കുന്നതാണ്. അതൊരു മതവിഭാഗത്തിനെതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്വലാഖ് എന്ന വിഷയം തന്നെ പുറത്തായെന്നും വിധിയില്‍ ആശങ്ക വേണ്ടെന്നും ഇനി നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി, അഡ്വ. വിദ്യാ ബാലകൃഷ്ണന്, സി.ടി സക്കീര്‍ ഹുസൈന്, പി.കെ അബ്ദുല്ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."