ആള്‍ദൈവങ്ങള്‍ക്കെതിരേ ബാബുവിന്റെ ഒറ്റയാള്‍ സമരം
ഫറോക്ക്: ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വസങ്ങള്‍ക്കുമെതിരേ ബാബുവിന്റെ ഒറ്റയാള്‍ സമരം. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം അനുയായികള്‍ നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഫറോക്ക് സ്വദേശി ബാബു അര്‍ധനഗ്നയായി വായമൂടിക്കെട്ടി സമരം നടത്തിയത്. ഫറോക്ക് സി.ഡി.എ കോംപ്ലക്‌സിന് മുന്നില്‍ കൈകള്‍ ചങ്ങലയില്‍ ബന്ധിച്ച് രണ്ടു മണിക്കൂര്‍ കുത്തിയിരുപ്പ് സമരം നടത്തി. വൈകിട്ട് നാലിന് തുടങ്ങിയ സമരം ആറിനു സമാപിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫറോക്ക് പഴയപാലത്തിനു സമീപം പെട്രോള്‍പമ്പ് വരുന്നതിനെതിരേ പ്രതീകാത്മക തൂങ്ങിമരിക്കല്‍ സമരം നടത്തി ജനശ്രദ്ധ പടിച്ചുപറ്റിയ വ്യക്തിയാണ് ബാബു. കഴിഞ്ഞ ദിവസങ്ങിളില്‍ വിവാദ ആള്‍ദൈവത്തിന്റെ അനുയായികള്‍ നടത്തിയ അക്രമത്തില്‍ 36 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. നമ്മുടെ രാജ്യം എത്ര മുന്‍പോട്ട് പോയോ അത്രയും കാലം പിറകോട്ടു വലിക്കുന്ന പണിയാണ് ഭരണകൂടമെടുക്കുന്നത്.
ഇതിനെതിരേ എന്റെ ഒറ്റയാള്‍ പോരാട്ടം ഒന്നുമല്ല, പക്ഷെ ഒരു തീപ്പൊരിയാണ് കാട്ടുതീയാകുന്നതെന്നും സമരം അവസാനിപ്പിച്ചു സംസാരിക്കുന്നതിനിടെ ബാബു പറഞ്ഞു. എം.എ ബഷീര്‍, വാളക്കട ബാബു, മേലാട്ട് രവീന്ദ്രന്‍, കെ.വിജയകുമാര്‍, പി. രാജന്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."