ചേലാകര്‍മ വിവാദം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ലിനിക് അടച്ചുപൂട്ടി
കോഴിക്കോട്: സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്നുവെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ലിനിക് അടച്ചുപൂട്ടി. കോഴിക്കോട് സൗത്ത് ബീച്ചിലുള്ള സ്വകാര്യ സ്ഥാപനത്തിനാണ് പ്രവര്‍ത്തകര്‍ താഴിട്ടത്. സ്ഥാപനത്തിന്റെ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ക്ലിനിക് താഴിട്ടു പൂട്ടി.
ഇത്തരം ക്ലിനിക്കുകള്‍ എവിടെയെങ്കിലും പ്രവര്ത്തിക്കുന്നുവെന്നറിഞ്ഞാല് അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ചികിത്സക്കെന്ന വ്യാജേനെ ഡോക്ടറെ സമീപിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോടാണ് ഈ ചികിത്സാ രീതി നിര്‍ദേശിച്ചതെന്നാണ് ആരോപണം.
പ്രതിഷേധത്തിന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ്, സെക്രട്ടറി എ. ഷിജിത്ത് ഖാന്, യു. സജീര്‍, ടി.പി.എം ജിഷാന്‍, വി. ശിഹാബ്, ഒ.എം നൗഷാദ്, ഷഫീഖ് അരക്കിണര്‍, സെമീര്‍ പള്ളിക്കണ്ടി, ഒ.വി അല്‍ത്താഫ്, ഷഫീഖ് തോപ്പയില്‍, ഇ. മുജീബ് റഹ്മാന്, കുഞ്ഞിമരക്കാര്‍ മലയമ്മ, ടി. സുല്‍ഫീക്കര്‍, മനാഫ്, എന്‍.കെ ഹാരിസ്, അഷറഫ് മുഖദാര്‍, നസീര്‍ പണിക്കര്‍ റോഡ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."