ആഗോള സൈബര്‍ സുരക്ഷാ സിംപോസിയം; വയനാട് സ്വദേശിക്ക് ക്ഷണം
കല്‍പ്പറ്റ: ഐക്യരാഷ്ട്രസഭ നടത്തുന്ന ആഗോള സൈബര്‍ സുരക്ഷാ സിംപോസിയത്തില്‍ സംസാരിക്കാന്‍ വയനാട് സ്വദേശിക്ക് ക്ഷണം.
വയനാട് നടവയല്‍ സ്വദേശി ബെനില്‍ഡ് ജോസഫാണ് ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക സൈബര്‍ സുരക്ഷാ വിദഗ്ധന്‍. കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഉപദേശകരില്‍ ഒരാളും ലോകത്തെ മികച്ച 17 എത്തിക്ക് ഹാക്കര്‍മാരില്‍ ഒരാളുമായ ബെനില്‍ഡ്. ഓഗസ്റ്റ് 31നായിരിക്കും യു.എന്‍ സിംപോസിയത്തില്‍ സംസാരിക്കുക. 30, 31 തിയതികളില്‍ യു.എന്‍ ആസ്ഥാനമായ വിയന്നയിലാണ് സിംപോസിയം. അറിയിപ്പ് വൈകി ലഭിച്ചതിനാല്‍ വിസയും വിമാന ടിക്കറ്റും ശരിയായിട്ടില്ല.
അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ചിലപ്പോള്‍ സംബന്ധിക്കുകയെന്ന് ബെനില്‍ഡ് പറഞ്ഞു. മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നായി 127 പേര് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സൈബര്‍ രംഗത്ത് ഗവേഷണങ്ങള്‍ നടത്തിവരുന്ന ബെനില്‍ഡ് മികച്ച പത്ത് ഹാക്കര്‍മാരെ കുറിച്ചുള്ള ഗൂഗിളിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. സൈബര്‍ സുരക്ഷാ രംഗത്തെ ആഗോള സംഘടനയായ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷന്റെ ഇന്ത്യന്‍ ഘടകത്തിലേക്ക് ബോര്‍ഡ് അംഗമായി ഒരു മാസം മുന്‍പ് ബെനില്‍ഡ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."