മാറെല്ല് കീറാതെ കൊയിലിയില് ഹൃദയ ശസ്ത്രക്രിയ
കണ്ണൂര്‍: സാധാരണയായി മാറെല്ല് കീറി നെഞ്ചുതുറന്ന് നടത്തുന്ന ശസ്ത്രക്രിയയില്‍ നിന്നു വ്യത്യസ്തമായി ചെറിയ ദ്വാരത്തിലൂടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ നടത്തിയ ഹൃദയശസ്ത്രക്രിയ വിജയകരം. രണ്ടുപേര്‍ക്കാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയത്.
നെഞ്ചുതുറന്ന് നടത്തുന്ന ശസ്ത്രക്രിയയില്‍ മാറെല്ല് ഉണങ്ങി പൂര്‍വ സ്ഥിതിയിലാകാന്‍ മറ്റു മുറിവുകളെ അപേക്ഷിച്ച് കൂടുതല്‍ സമയമെടുക്കും. കൂടാതെ ശ്വാസോച്ഛ്വാസ സമയത്ത് നെഞ്ചുകൂടം വികസിക്കുമ്പോള്‍ രോഗിക്ക് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടും. ഈ വിഷമതകളെ മറികടക്കാന്‍ കൊയിലി ആശുപത്രിയില്‍ മിനിമല്‍ ഇന്‍വേസിവ് ശസ്ത്രക്രിയ നടത്തുകയാണ്. നെഞ്ചിന്റെ മേല്‍ഭാഗം തുറന്നും ഒരുവശത്തായി ചെറിയി മുറിവിലൂടെ ശസ്ത്രക്രിയ നടത്തുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി രോഗികള്‍ക്ക് വിഷമതകള്‍ കുറയുകയും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങി സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാരായ പ്രസാദ് സുരേന്ദ്രന്, ഗണേഷ്, കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."