അപ്പപ്പാറ പി.എച്ച്.സിയില്‍ ആര്‍ദ്രം പദ്ധതിക്ക് തുടക്കമായി
കാട്ടിക്കുളം: സംസ്ഥാന സര്‍ക്കാര്‍ നവകേരള ദൗത്യത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിക്ക് അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തുടക്കമായി. ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷയായി. ഡി.എം.ഒ ഡോ. ആര് വിവേക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ബാലകഷണന്, ജില്ലാ പഞ്ചായത്തംഗം എ.എന്‍ പ്രഭാകരന്, പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ ഉണ്ണി, ഇ.കെ ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാര്‍, ഡാനിയല്‍ ജോര്‍ജ്, എച്ച്.എം.സി അംഗങ്ങളായ ഒ.പി ഹസന്, കെ. ജി. രാമകൃഷണന് സംസാരിച്ചു.
ആശുപത്രിക്ക് സ്ഥലം വിട്ടുനല്‍കിയ എ.ടി നഞ്ചുവിനെ ആദരിച്ചു. പദ്ധതിയുടെ ഭാഗമായി ആരോഗ്യകേന്ദ്രത്തില്‍ ഉച്ചവരെയായിരുന്ന ഒ.പി പ്രവര്‍ത്തനം വൈകുന്നേരം ആറു വരെയാക്കി. കിടത്തി ചികിത്സയ്ക്ക് ആവശ്യമായതടക്കം ഒരു കോടി രൂപയുടെ നിര്‍മാണങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."