ഗ്രാന്‍ഡ് തേജസ് മെഗാഷോറൂം തളിപ്പറമ്പില്‍ 14നു തുറക്കും
തളിപ്പറമ്പ്: വസ്ത്രവ്യാപാര രംഗത്ത് അറുപതുവര്‍ഷത്തെ പാരമ്പര്യവുമായി പയ്യന്നൂര്‍ ആസ്ഥാനമായുള്ള ഗ്രാന്‍ഡ് തേജസിന്റെ തളിപ്പറമ്പ് മെഗാഷോറൂം 14നു പ്രവര്‍ത്തനമാരംഭിക്കും. രാവിലെ പത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗ്രാന്‍ഡ് തേജസിന്റെ രണ്ടാമത്തെ മെഗാഷോറൂമാണെന്നു തളിപ്പറമ്പില്‍ ആരംഭിക്കുന്നതെന്നു മാനേജിങ് പാര്‍ട്ണര്‍ കെ.എം അഷ്‌റഫ്, കെ ഖാലിദ്, ഹിദാഷ് അഷ്‌റഫ്, കെ അബ്ദുല്‍ സലാം, മാനേജര്‍ ഷാജി പി ലൂക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തളിപ്പറമ്പില്‍ ദേശീയപാതയ്ക്കരികില്‍ നഗരഹൃദയത്തില്‍ തന്നെയാണു ഷോറൂം ഒരുങ്ങുന്നത്. പ്രമുഖ മില്ലുകളില്‍ നിന്നു നേരിട്ടു വാങ്ങുന്നതിനാല്‍ ഇടനിലക്കാരുടെ ലാഭം ഒഴിവാക്കി ചുരുങ്ങിയ നിരക്കില്‍ ഉപഭോക്താക്കള്‍ക്കു തുണിത്തരങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രാന്‍ഡ് തേജസിനു സാധിക്കുമെന്നു ഡയറക്ടര്‍മാര്‍ അറിയിച്ചു. ഉദ്ഘാടനദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ ഓരോ മണിക്കൂറിലും ഒരു സ്വര്‍ണനാണയം സമ്മാനമായി നല്‍കും. കണ്ണൂര്‍, കാസര്‍കോട് നഗരങ്ങളിലും ഗ്രാന്‍ഡ് തേജസിന്റെ മെഗാഷോറൂമുകള്‍ വൈകാതെ ആരംഭിക്കുമെന്നും വ്യക്തമാക്കി.
വിവാഹസാരികള്‍ പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങള്‍, ചുരിദാറുകള്‍, ലെഗിന്‍സ്, ജെന്റ്‌സ് റെഡിമെയ്ഡ് ഡ്രസ് മെറ്റീരിയല്‍സ്, കുഞ്ഞുടുപ്പുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശ്രേണികള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 190 രൂപയില്‍ തുടങ്ങുന്ന ഡക്കറേറ്റഡ് സാരികള്‍ ലഭിക്കും. കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയ, വിശാലമായ വാഹനപാര്‍ക്കിങ് സൗകര്യവും അഞ്ചുനിലകളിലായി 30000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ആരംഭിക്കുന്ന ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."