സര്‍വകക്ഷി സമാധാനയോഗം പാഴായി; ജില്ല വീണ്ടും അക്രമവഴിയില്‍
കണ്ണൂര്‍: മുഖ്യമന്ത്രി വിളിച്ചു ചേര്‍
ത്ത സര്‍വകക്ഷി സമാധാനയോഗ തീരുമാനങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് കണ്ണൂരില്‍ വീണ്ടും വ്യാപക അക്രമം. മുഖ്യമന്ത്രി കണ്ണൂരില്‍ സന്ദര്‍ശനം നടത്തിയ ദിവസമായിരുന്നു ഇന്നലെ. ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി കണ്ണൂര്‍ സന്ദര്‍ശിക്കുന്നതിന് മണിക്കൂ
റുകള്‍ക്കു മുന്‍പാണ് അക്രമം നടന്നത്. കായലോട് സി.പി.എം നിയന്ത്രണത്തിലുള്ള രാധാകൃഷ്ണന്‍ സ്മാരക ലൈബ്രറിക്കു നേരെയാണ് അക്രമമുണ്ടായത്. കല്ലേറില്‍ കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ സി.പി.എം സ്ഥാപിച്ച കൊടിമരം ഇന്നലെ വൈകുന്നേരം സംഘടിതരായെത്തിയ അക്രമികള്‍ തകര്‍ത്തു. ആര്‍.എസ്.എസുകാരെന്ന് ആരോപിക്കുന്ന സംഘമാണ് അക്രമത്തിനു പിന്നില്‍. ചേരിക്കല്‍, വാളാങ്കിച്ചാല്‍, ചെറിയവളപ്പ്, പാച്ചപൊയ്ക, കല്ലായി എന്നിവിടങ്ങളില്‍ വ്യാപകമായി സി.പി.എമ്മിന്റെ കൊടിതോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. പടുവിലായി, വാളാങ്കിച്ചാല്‍, ആഡൂര്‍പ്പാലം എന്നിവടങ്ങളില്‍ ഇന്നലെ ഹിന്ദു ഐക്യവേദി നടത്തിയ ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്രകള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത് സംഘര്‍ഷത്തിനിടയാക്കി. ഘോഷയാത്രയ്ക്കു നേരെ അക്രമം നടക്കുമെന്ന രഹസ്യവിവരം ലഭിച്ച സ്ഥലങ്ങളില്‍ പരിപാടി നടത്തുന്നത് പൊലിസ് വിലക്കി. ഇത്ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. പടുവിലായിയില്‍ മണിക്കൂറുകളോളം ഘോഷയാത്ര തടഞ്ഞതായി സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. നേരത്തെ മേലരൂരില്‍ ഘോഷയാത്രയ്ക്കു നേരെ അക്രമം നടന്നതായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറയുന്നു. മുഴപ്പിലങ്ങാട് ഗണേശോത്സവത്തിനിടെയുണ്ടായ അക്രമത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്തുമണിയോടെ മുഴപ്പിലങ്ങാട് കുളംബസാറിലെത്തിയ ഗണേശഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും മൂന്ന് സി.പി.എം പ്രവര്‍
ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു. മുഴപ്പിലങ്ങാട് സ്വദേശിയായ വൈശാഖ്(22), സനീഷ്(21), അസ്‌ലം(20) എന്നിവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."