ആഡൂരില്‍ സംഘര്‍ഷം: പൊലിസ് ലാത്തിവീശി
ചാല: പെരളശ്ശേരി ഐവര്‍കുളം കേന്ദ്രീകരിച്ചു നടത്തിയ ഗണേശോല്‍സവ നിമജ്ജന ഘോഷയാത്രക്കിടേ സി.പി.എം-ബി.ജെ.പി
സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ചാലയ്ക്കടുത്ത ആഡൂര്പ്പാലത്തിലൂടെ ഘോഷയാത കടന്നുപോവുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ റോഡരികില്‍ നിന്ന് കൂക്കിവിളിക്കുകയും ഒരു പ്രവര്ത്തകന് വടിയെറിയുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്നു ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഏറെനേരം പരസ്പരം കല്ലേറ് നടത്തി. തുടര്‍ന്ന് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് നേതൃത്വത്തിലുള്ള സംഘം ലാത്തിചാര്‍ജ് നടത്തി. കല്ലേറില്‍ എസ്.ഐ ക്കും പൊലിസുകാരനായ സൂജീഷിനും പരുക്കേറ്റു. ഇതേത്തുടര്‍ന്ന് ചാലയിലെ സി.പി.
എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഒരു സംഘം അടിച്ചു തകര്‍ത്തു. ടി.വിയും കസേരകളും തകര്‍ത്തു റോഡിലിട്ടു. ഓഫിസിലുണ്ടായിരുന്ന ബാലന് എന്ന പാര്‍ട്ടി പ്രവര്ത്തന്
അക്രമത്തില്‍ പരുക്കേറ്റതായും പരാതിയുണ്ട്. ആഡൂരില്‍ സി.പി.
എം നിര്‍മിച്ച ബസ് ഷെല്‍ട്ടറും തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."