കാട്ടാന, കാട്ടുപോത്ത് ഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍
ബദിയടുക്ക: കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വര്‍ഷം തോറും കാട്ടാന ശല്യം രൂക്ഷമാവുന്നു. പാണ്ടി, ഏവന്തൂര്‍ വനമേഖലയില്‍ നിന്നിറങ്ങുന്ന ആനക്കൂട്ടങ്ങളാണു വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്.
ഒരു കുട്ടിയാനയുള്‍പ്പെടെ ഏഴണ്ടണ്ടാണ്ടണ്ടണ്ടണ്ടനകളാണു നാട്ടിലണ്ടണ്ടിണ്ടണ്ടണ്ടണ്ടറണ്ടങ്ങണ്ടണ്ടണ്ടി നണ്ടണ്ടണ്ടണ്ടണ്ടണ്ടാശം വണ്ടണ്ടണ്ടിണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടതക്കുന്നണ്ടണ്ടണ്ടതണ്ടണ്ടണ്ടണ്ടണ്ട്. ഇതുവണ്ടെണ്ടണ്ടരയായിട്ടും ഇവയെ തളക്കാന്‍ വനപാലകര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കാട്ടാനകള്‍ അഡൂര്‍, പാണ്ടി, തലപ്പച്ചേരി, കൊട്ടംകുഴി, പാണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.
പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും ആനകളെ ഓടിക്കുകയെന്നതായിരുന്നു കര്‍ഷകരുടെ മുന്നിലുള്ള ഏകവഴി. കര്‍ഷകരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നു കേരള- കര്‍ണാടക അതിര്‍ത്തിയിലെ വന മേഖലയില്‍ സൗരോര്‍ജ്ജ വേലി പണിതിരുന്നു. എന്നാല്‍ മരങ്ങള്‍ പിഴുതു വേലിക്കു മുകളിലിട്ടു തകര്‍ത്തും ആനകള്‍ വരാന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍.
കാട്ടാന ശല്യം രൂക്ഷമായതോടെ കര്‍ഷകരില്‍ ഒരാള്‍ തന്റെ ഒരേക്കറോളം വരുന്ന കൃഷി ഭൂമി വനം വകുപ്പിനു വിട്ടു കൊടുത്ത സംഭവം ഉണ്ടായിരുന്നു.
കാട്ടാന ശല്യം തടയുന്നതിനു കര്‍ണാടക വനാതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെ ആനമതില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായിരിക്കുകയാണ്. ഒരു വശത്തു കാട്ടാന ശല്യമാണെങ്കില്‍ മറുവശത്തു കാട്ടുപോത്ത്, കാട്ടുപന്നി, മയില്‍, കുരങ്ങ് തുടങ്ങിയവ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
നിരത്തിലിറങ്ങുന്ന കാട്ടുപോത്തുകള്‍ വളരെ അപകടകാരികളാണ്.
റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഇവ കൂട്ടത്തോടെ അക്രമിക്കും. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഏതു സമയവും കാട്ടുപോത്തിറങ്ങുമെന്ന ഭീതിയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."