ജില്ലാ ത്വലബാ കോണ്‍ഫറന്‍സ്: സന്ദേശയാത്രയ്ക്ക് ഉജ്വല സമാപനം
മലപ്പുറം: 'അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം' പ്രമേയത്തില്‍ സെപ്റ്റംബര്‍ 15,16 തിയതികളില്‍ കരുവാരക്കുണ്ട് ദാറുന്നജാത്ത് കാംപസിലെ ഖുര്‍തുബ നഗരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബാ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ജില്ലാ ത്വലബാ സന്ദേശയാത്ര സമാപിച്ചു.
മൂന്ന് ഏരിയകളില്‍ നടന്ന സന്ദേശയാത്രയ്ക്കു സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ബുഖാരി ചേളാരി, സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ കുറുമ്പത്തൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ് നേതൃത്വം നല്‍കി.
നിലമ്പൂര്‍ മര്‍കസില്‍ ഏരിയാതല സന്ദേശയാത്ര സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. സുലൈമാന്‍ ഫൈസി ചുങ്കത്തറ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ക്കു പതാക കൈമാറി. അബ്ദുല്ല മുജ്തബ ആനക്കര മുഖ്യപ്രഭാഷണം നടത്തി. അലി ദാരിമി തൃപ്പനച്ചി, ഹംസ ഫൈസി,ഗഫൂര്‍ ഫൈസി, ഹാഫിള് ഇര്‍ഷാദ്, ജുനൈദ് പാണ്ടിക്കാട്,ഷാഫി കിഴിശ്ശേരി, അല്‍ത്താഫ്, മുബശ്ശിര്‍ നാട്ടുകല്‍ സംസാരിച്ചു.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജാഥാ ക്യാപ്റ്റന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ക്കു പതാക കൈമാറി സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനായി. യു. ഷാഫി ഹാജി, ഇ.കെ ഹസ്സന്‍കുട്ടി മുസ്‌ലിയാര്‍, യൂസുഫ് ഫൈസി, ലത്വീഫ് പാലത്തുങ്കര, റഹീം പകര, മുഈനുദ്ദീന്‍ വാഫി, ജലാല്‍ വാഫി, സല്‍മാന്‍ സൂപ്പര്‍ ബസാര്‍, ഹാഫിള് സിദ്ദീഖ്, ഹാഫിള് ആഷിഖ് ഇബ്രാഹീം സംബന്ധിച്ചു. ഉവൈസ് പതിയാങ്കര മുഖ്യപ്രഭാഷണം നടത്തി.
പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളജില്‍ മീറാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ക്കു പതാക കൈമാറി. ശാഫി മാസ്റ്റര്‍ ആട്ടീരി, നൂറുദ്ദീന്‍ യമാനി, വി.ടി റാഷിദ് ഫൈസി, സിംസാറുല്‍ ഹഖ് തങ്ങള്‍, റഫീഖ് നെല്ലിക്കുത്ത്, മുഹമ്മദ് കിഴിശ്ശേരി, മുബശ്ശിര്‍ പൂക്കിപ്പറമ്പ്, ഹുസൈന്‍ പാറക്കല്‍, സിയാദ് കിഴിശ്ശേരി സംബന്ധിച്ചു. മൂന്ന് ഏരിയകളിലായി 50ല്‍പരം ദര്‍സ്, അറബിക് കോളജുകളില്‍ നടന്ന സ്വീകരണ സംഗമങ്ങളില്‍ എസ്.എം.എ തങ്ങള്‍ പച്ചീരി, ശമീര്‍ ഫൈസി ഒടമല, സി.പി ബാസിത് ഹുദവി തിരൂര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഐ.പി ഉമര്‍ വാഫി, നജീബുല്ല ഫൈസി പള്ളിപ്പുറം, അബ്ദുല്‍ ഖാദര്‍ അരിപ്ര ശബീര്‍ കൂരാട്, ജുനൈസ് ചെറുമുക്ക്, ജലാല്‍ കീഴാറ്റൂര്‍, ജാസിര്‍ തിരൂര്‍, ജുനൈദ് എം.ഐ.സി, മുഹ്‌സിന്‍ പനങ്ങാങ്ങര, അന്‍സാര്‍ തിരൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."