ആത്മീയകേന്ദ്രങ്ങള്‍ സാഹോദര്യത്തിനു വേണ്ടി നിലകൊള്ളണം: ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി
പോത്തന്‍കോട്: ആത്മീയകേന്ദ്രങ്ങള്‍ ആത്മീയതയ്ക്കൊപ്പം സാഹോദര്യത്തിനും വേണ്ടി നിലകൊള്ളണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി വസന്ത സേനാ നായകെ. ശാന്തിഗിരി ആശ്രമത്തിലെ നവപൂജിതം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരഗുരുവിന്റെ കാഴ്ചപ്പാടുകള്‍ ലോകസമാധാനത്തിനും സാമൂഹ്യനീതിക്കും മനുഷ്യ ജീവിതത്തിന്റെ ശ്രേഷ്ഠതയ്ക്കും വേണ്ടിയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി. ദിവാകരന് എം.എല്‍.എ അധ്യക്ഷനായി.
ദേശീയ പട്ടികവര്‍ഗ കമ്മിഷന് ചെയര്മാന് നന്ദകുമാര്‍ സായി മുഖ്യാതിഥിയായി. നവപൂജിതം സുവനീറിന്റെ പ്രകാശനം കേന്ദ്രസര്‍ക്കാര്‍ തെലുങ്കാന ഔദ്യോഗിക പ്രതിനിധി ഡോ.എസ് വേണുഗോപാലാചാരി ശാന്തിഗിരി ആശ്രമം ഉപദേശകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കെ.എം ശ്യാമപ്രസാദിന് നല്കി നിര്‍വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി , ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത, സിന്ദൂരം ചാരിറ്റീസ് ചെയര്മാന് സബീര്‍ തിരുമല, വാമനപുരം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ജി. കലാകുമാരി, ദേവി സ്കാന്‍സ് മാനേജിംഗ് ഡയറക്ടര്‍ എസ്.നിസാറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് 21 മുതല്‍ ആരംഭിച്ച നവതി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 30ന് സന്യാസദീക്ഷാ വാര്‍ഷികത്തോടെ സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."