വാര്‍ഡ് മെമ്പറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
നെയ്യാറ്റിന്‍കര: കൊല്ലയില്‍ പഞ്ചായത്ത് മെമ്പറായ രമേശ്കുമാറിനെ (43) ആക്രമിച്ച കേസിലെ പ്രതിയെ മാരായമുട്ടം പൊലിസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം മഞ്ചവിളാകം സ്വദേശി വിനീതിനെ (28) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് അറസ്റ്റിനാസ്പദമായ സംഭവം. വിനീത് കൈയില്‍ കരുതിയിരുന്ന ഇരുമ്പ് കട്ട കൊണ്ട് രമേശ്കുമാറിനെ ഇടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് ചെറു വിരലിന് പൊട്ടലേറ്റിരുന്നു. വിനീതിന്റെ വീടിനു സമീപത്തുള്ള ഹോളോ ബ്രിക്സ് കമ്പനിയിലെ സിമന്റ് കല്ലുകള്‍ വിനീത് നശിപ്പിച്ചതായും ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് രമേശ്കുമാറിനെ മാര്ദിച്ചതെന്നും പൊലീസ് പറഞ്ഞു.
മര്‍ദനത്തെത്തുടര്‍ന്ന് രമേശ്കുമാര്‍ മാരായമുട്ടം പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രമേശ്കുമാറും വിനീതും ബി.ജെ.പി പ്രവര്‍ത്തകരാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."