ക്രിമിനലുകളായ ആള്‍ദൈവങ്ങള്‍ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു
ചവറ: രാജ്യത്തിന്റെ ഭരണഘടനയെ പോലും ക്രിമിനലുകളായ ആസാമിമാര്‍ വെല്ലുവിളിച്ചിട്ടും ഭരണാധികാരികള്‍ മൗനികളാകുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
തേവലക്കര പാലയ്ക്കല്‍ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് നേടിയ എന്‍.കെ. പ്രേമചന്ദ്രന് നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ആത്മീയതയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദിച്ചു വരികയാണ്. കോടതിയെയും നിയമത്തെയും സ്വാമിമാരുടെ പേരില്‍ വെല്ലുവിളിച്ച് അക്രമങ്ങള്‍ അഴിച്ചു വിടുമ്പോള്‍ പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ കുറ്റക്കാര്‍ക്ക് മൗനപിന്തുണ നല്‍കുകയാണന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയെ ബിന്ദുകൃഷ്ണയും യു.ഡി.എഫ് പ്രവര്‍ത്തകരും സ്വീകരിച്ചു. യുവ ചിത്രകാരി ആര്യാ അനിലിന് എന്‍.കെ പ്രേമചന്ദ്രന്‍ ഉപഹാരം സമ്മാനിച്ചു.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നല്‍കി.
സ്വാഗത സംഘം ചെയര്‍മാന്‍ എം. ഇസ്മയില്‍ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫിക്കര്‍ സലാം ഓണക്കിറ്റ് വിതരണം നിര്‍വഹിച്ചു. അബൂബക്കര്‍ കുഞ്ഞ്, പി. ഫിലിപ്പ്, സുരേന്ദ്രന്‍, ദിവാകരന്‍ പിള്ള, പാലയ്ക്കല്‍ ഗോപന്‍, അര്‍ഷിദ് ചാങ്കൂര്‍, മനീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."