കോമ്പിങ് ഓപ്പറേഷന്‍; നിരവധി പേര്‍ പിടിയില്‍
കൊല്ലം: കോമ്പിങ് ഓപ്പറേഷനില്‍ കൊല്ലം സിറ്റിയില്‍ വിവിധ കേസുകളിലായി പിടികിട്ടാപുള്ളികളായ 10 പേരേയും 26 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ച് മുതല്‍ പത്ത് വരെ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ആറു പേര്‍ക്കെതിരേയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന് നാല് പേര്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് 40 പേര്‍ക്കെതിരേയും അലക്ഷ്യമായും അപകടകരമായും വാഹനം ഓാടിച്ചതിന് 25 പേര്‍ക്കെതിരേയും കേസെടുത്തു. പൊതു നിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 54 പേര്‍ക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതില്‍ 1004 പേര്‍ക്കും, പൊതുസ്ഥലത്ത് പുകവലിച്ചതിന് 59 പേര്‍ക്കെതിരേയും പിഴ ചുമത്തി.
കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സബ് ഡിവിഷനല്‍ ഓഫിസര്‍മാരായ കൊല്ലം എ.സി.പി ജോര്‍ജ് കോശി, ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദ്, കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ ജില്ലയില്‍ തുടരുമെന്നും കമ്മിഷണര്‍ അജീതാബീഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."