ഫാസിസ്റ്റുകള്‍ സ്വാതന്ത്ര്യത്തിന് തുരങ്കംവച്ചവര്: കെ.പി മുഹമ്മദ്
കരുനാഗപ്പള്ളി: സവര്‍ണ ഫാസിസ്റ്റ് ശക്തികള്‍ സ്വാതന്ത്ര്യ സമരത്തിന് തുരങ്കംവച്ചവരാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുസ്ലിംകളാണെന്നും ജമാഅത്ത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ.പി മുഹമ്മദ്.
മതപ്രബോധനം മൗലികമാണെന്നും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരേ പ്രതിഷേധറാലി താലൂക്ക് മുസ്ലിം കോര്‍ഡിനേഷന്‍ കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികള്‍ തീന്മേശയും കടന്ന് കിടപ്പറവരെ എത്തിയതായും ഇതിനെതിരേ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും കെ.പി മുഹമ്മദ് പറഞ്ഞു. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തപ്രതിഷേധറാലി ഷേക്ക് മസ്ജിദിന് മുന്നില്‍ നിന്നും ആരംഭിച്ചു.
തേവലക്കര അലിയാര്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. പറമ്പില്‍ മുഹമ്മദ്, സലിം ഹമദാനി, ഓച്ചിറ താഹ, സലാം പുള്ളിയില്‍, അബ്ദുല്‍ ലത്തീഫ്, ഇസ്മായില്‍ വാഴയത്ത്, യൂനുസ് ചിറ്റുമൂല, ഇല്യാസ് പോളയില്‍, റഷീദ് വട്ടപറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."