HOME
DETAILS
MAL
സര്‍ക്കാരിന്റെ ലൈഫ് മിഷന് പാര്‍പ്പിട പദ്ധതി തട്ടിപ്പ്: വി.ടി. ബല്‍റാം
backup
August 28 2017 | 05:08 AM
ദേശമംഗലം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലൈഫ്മിഷന് പാര്‍പ്പിട പദ്ധതി തട്ടിപ്പാണെന്നും അപേക്ഷകര്‍ക്ക് ജീവിതത്തില്‍ ഇതിന്റെ ആനുകൂല്യം ലഭിയ്ക്കാന്‍ സാധ്യതയില്ലെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. രാജ്യത്ത് ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു രക്ത സാക്ഷിയേയോ സ്വാതന്ത്ര്യ സമര പോരാളിയേയോ സംഭാവന ചെയ്യാത്തവരാണ് ഇപ്പോള്‍ ദേശീയതയെ കുറിച്ച് പറയുന്നത്. ഭാരതം ഹിന്ദുക്കളുടേത് മാത്രമാണെന്ന വാദം ഇന്ത്യ എന്ന സങ്കല്‍പ്പത്തെ തന്നെ തകര്‍ക്കുമെന്നും ബല്‍റാം കൂട്ടി ചേര്‍ത്തു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ദേശമംഗലം തലശ്ശേരി മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു ബല്‍റാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."