കളനാശിനി ഉപയോഗം വ്യാപകമാവുന്നു
മാള: കൃഷിയിടങ്ങളിലും മറ്റും പടരുന്ന പുല്ലിനെ ഇല്ലാതാക്കാന്‍ പ്രയോഗിക്കുന്ന കളനാശിനി മണ്ണും വെള്ളവും അന്തരീക്ഷവും മലിനമാക്കുന്നതിനൊപ്പം മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു.
റൗണ്ടപ്പ് എന്ന പേരിലറിയപ്പെടുന്ന കളനാശിനികളെല്ലാം മാരകമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും വ്യാപകമായി ഈ കളനാശിനി ഉപയോഗിക്കുന്നുണ്ട്. കളനാശിനി ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് മാത്രമാണ് വ്യത്യാസമുള്ളത്.
ഗ്ലൈഫോസ്‌ഫേറ്റ് പേരിലുള്ളതടക്കം നിരവധി ബ്രാന്റുകള്‍ റൗണ്ടപ്പ് ശ്രേണിയിലുണ്ട്. അതിമാരകമായ റെഡ് കാറ്റഗറിക്ക് തൊട്ട് പിന്നിലുള്ള മഞ്ഞയാണിവയെല്ലാം. ചിലവ റെഡ് കാറ്റഗറിയില്‍ പെടാവുന്നവയുമാണ്.
മനുഷ്യന്റേയും മറ്റു ജീവി വര്‍ഗങ്ങളുടേയും കരളിനും വൃക്കക്കുമെല്ലാം ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഇവയുണ്ടാക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ദരുടെ അഭിപ്രായം.
കളനാശിനി പ്രയോഗം നടത്തുന്ന സമയം മുതല്‍ മാരകമായ കളനാശിനി അന്തരീക്ഷത്തില്‍ പരക്കുകയാണ്. കുറേയധികം മണ്ണിലുമെത്തുന്നു. വെള്ളത്തില്‍ കലരുന്ന കീടനാശിനി സമീപത്തെ കിണറുകളിലേക്കുമെത്തുന്നു. മരച്ചീനി (കപ്പ), കുമ്പളം, മത്തന്‍, വെള്ളരി തുടങ്ങിയവ കൃഷി ചെയ്തയിടങ്ങളില്‍ വിളവെടുക്കാന്‍ നേരം ഈ കളനാശിനി പ്രയോഗം നടത്തുകയാണ്.
എളുപ്പത്തില്‍ വിളവെടുക്കാനും മറ്റുമായാണ് കളനാശിനി പ്രയോഗം നടത്തുന്നത്. മരച്ചീനി അടക്കമുള്ള വിളവുകളിലും കളനാശിനിയുടെ സാന്നിധ്യം എത്തുന്നു.
പുല്ല് വെട്ടുന്ന യന്ത്രങ്ങളടക്കം ഉള്ളപ്പോഴാണ് മണ്ണിനും ജീവജാലങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന കളനാശിനി പ്രയോഗം നടത്തുന്നത്. മഞ്ഞ കാറ്റഗറിയില്‍ വരുന്ന കളനാശിനികള്‍ കൃഷി ഓഫിസറുടെ കുറിപ്പുണ്ടായാലേ നല്‍കാവൂ എന്ന ചട്ടമെല്ലാം അവഗണിച്ചാണ് വളക്കടകളില്‍ വിറ്റഴിക്കുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രം ഉപയോഗിക്കാവുന്ന കളനാശിനി തോന്നിയ പോലെയാണ് പ്രയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."