'സ്നേഹപൂര്‍വം സഹോദരിക്ക് 'പദ്ധതിക്ക് തുടക്കമായി
കുന്നംകുളം: ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനകീയ പങ്കാളിത്തതോടെ നിര്‍ധന യുവതികളുടെ വിവാഹ സഹായ പദ്ധതിയായ 'സ്നേഹപൂര്‍വം സഹോദരിക്ക് 'തുടക്കമായി.
ആനായക്കല്‍ പനങ്ങാട് പുഷ്പരാജന്‍ ശീലാവതി ദമ്പതികളുടെ മകള്‍ അമൃതയുടെ വിവാഹത്തോട് അനുബന്ധിച്ച് മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള പണം നല്‍കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നവദമ്പതികളായ അമൃതയും അഭിഷേകും ചേര്‍ന്ന് ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബള്‍ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസന്, നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, പനങ്ങാട്ട് അയ്യപ്പന്, ഡോ.പി.എസ് ഷാജി, സഖറിയ ചീരന്‍, വി.കെ ഡെന്നി എന്നിവരുടെ സാന്നിധ്യത്തില്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറി. ഒരോ വിവാഹങ്ങളും മറ്റൊരു വിവാഹത്തിന് സഹായകമാവുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. തുടക്കത്തില്‍ കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പത്ത് നിര്‍ധന യുവതികളുടെ വിവാഹമാണ് ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."