HOME
DETAILS
MAL
ഭക്ഷ്യവില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
backup
August 28 2017 | 05:08 AM
തൃശൂര്‍: കോഴിവില ഗണ്യമായി കുറഞ്ഞിട്ടും ചിക്കന്‍ വിഭവങ്ങളുടെ വിലകുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി.
കിലോയ്ക്ക് 137 രൂപയുണ്ടായിരുന്ന കോഴിക്ക് 85 രൂപ വരെ വില കുറഞ്ഞിട്ടും ഭക്ഷണത്തിന് 20 മുതല്‍ 30 ശതമാനം വരെ വില വര്‍ധിപ്പിച്ചും അതിന്മേല്‍ വീണ്ടും 12 ഉം 18 ശതമാനം ജി.എസ്ടി ചുമത്തി സാധാരണക്കാരെ കൊള്ളയടിക്കുന്നത് ജനവഞ്ചനയാണ്.
മാര്‍ക്കറ്റ് വിലയേക്കാള്‍ 10 രൂപ കുറച്ചാണ് ഹോട്ടലുടമകള്‍ക്ക് കോഴി വിതരണം ചെയ്യുന്നത്. ധനമന്ത്രി ഡോ. തോമസ് ഐസകിന് നല്‍കിയ വാഗ്ദാനം പച്ചയായി ലംഘിച്ച ഹോട്ടലുടമകളോട് വിശദീകരണം തേടാന്‍ മന്ത്രി തയ്യാറാകണമെന്നും ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."