ജൈന സമൂഹം ക്ഷമാപണ്‍ ദിനാചരണം നടത്തി
മട്ടാഞ്ചേരി: കഴിഞ്ഞ കാല തെറ്റുകള്‍ക്ക് ക്ഷമയാചിച്ചും ക്ഷമിച്ചും ജൈന സമൂഹം ക്ഷമാപണ്‍ ദിനാചരണം നടത്തി.
പ്രായം മറന്ന് സമൂഹാംഗങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പി തലകുമ്പിട്ട് 'മിച്ചാമി ദുഃഖടം'' എന്ന് പറഞ്ഞ് നടത്തിയ ക്ഷമാപണ്‍ ചടങ്ങ് ഏറെ ഹൃദ്യമായി. ജൈനോത്സവ ത്തിലെ സവിശേഷ ചടങ്ങുകളിലൊന്നാണിത്. രാവിലെ ക്ഷേത്രദര്‍ശനശേഷമാണ് ക്ഷമായാചനം തുടങ്ങു .
സമൂഹത്തിന് മുന്നില്‍ ക്ഷമയാചനം നടത്തുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുന്നതിലൂടെ വലിയൊരു ധാര്‍മ്മിക സന്ദേശമാണ് തലമുറകള്‍ക്ക് പകര്‍ന്നതെന്ന് പഴമക്കാര്‍ പറയുന്നു. ജാതിമതലിംഗ വ്യത്യാസമന്യേ മനസാ വാചാ കര്‍മ്മണായുള്ള തെറ്റുകള്‍ക്കാണ് ജൈ നസമുഹം ക്ഷമയാചിക്കുന്നത്.
ഗുജറാത്തി റോഡിലെ സ്വേതാംബര്‍ മുര്‍ത്തി പുജക്ക് ജൈന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവിധ ദേശങ്ങളില്‍ നിന്നുമെത്തിയവ രും പങ്കുചേര്‍ന്നു.
തുടര്‍ന്ന് പരയൂഷന്‍ പര്‍വ്വ് ഉത്സവ ത്തോടനുബന്ധിച്ച് പത്ത് മുതല്‍ പതിനാറ് ദിവസം വരെ ഉപവാസമനുഷ്ഠിച്ച കുട്ടികളടക്കം 15 പേരെ ഭക്തജന ങ്ങള്‍ അനുമോദിച്ചു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന പരാന നഗരപ്രദക്ഷിണത്തോടെ ഉത്സവം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."