കര്‍ഷകര്‍ക്ക് 1.26 ലക്ഷം രൂപയുടെ ബോണസ്
ആലപ്പുഴ: കൃഷി വകുപ്പിന്റെ പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്ററിന്റെ ആഴ്ചച്ചന്ത വഴി ഉല്‍പന്നങ്ങള്‍ വിറ്റ കര്‍ഷകര്‍ക്ക് 1.26 ലക്ഷം രൂപ ബോണസ് നല്‍കി. വിതരണോദ്ഘാടനം ആര്‍. രാജേഷ് എം.എല്‍.എ. നിര്‍വഹിച്ചു.
ഈ വര്‍ഷം 136 കര്‍ഷകര്‍ക്കാണ് ബോണസ് നല്‍കിയത്. വിപണിയില്‍ അംഗത്വമുള്ള വര്‍ഷം 10,000 രൂപയില്‍ കുറയാതെ ഉല്‍പന്നങ്ങള്‍ വിറ്റവരാണ് ബോണസിന് അര്‍ഹരായത്. രണ്ടുലക്ഷം രൂപയുടെ കാര്‍ഷിക വിള വിറ്റ് ഏറ്റവും കൂടുതല്‍ ബോണസ് നേടിയ പയ്യനല്ലൂര്‍ അശ്വതിയില്‍ വിജയന്‍ പിള്ളയെയും വനിത കര്‍ഷക അനന്തു ഭവനത്തില്‍ സത്യഭാമയെയും എം.എല്‍.എ ആദരിച്ചു.
ചാരുമൂട് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ പ്രിയ കെ നായര്‍, കൃഷി ഓഫിസര്‍ സിജി സൂസന്‍ ജോര്‍ജ്, അസി. കൃഷി ഓഫിസര്‍ മനോജ് മാത്യു, പാലമേല്‍ എ ഗ്രേഡ് വിപണി പ്രസിഡന്റ് വിശ്വംഭരന്‍, സെക്രട്ടറി ഭാര്‍ഗവന്‍ പിള്ള, കമ്മറ്റിയംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്ലസ്റ്ററിന്റെ തൈ ഉല്‍പാദന കേന്ദ്രത്തിന്റെ പോളി ഹൗസില്‍ കൃഷി ചെയ്ത സാലഡ് വെള്ളരിയുടെയും ഹൈബ്രിഡ് പയറിന്റെയും വിളവെടുപ്പും എം.എല്‍.എ നിര്‍വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്കായി ഇവിടെ നിന്ന് കര്‍ഷകനായസതീഷിന്റെ നേതൃത്വത്തില്‍ 20,000 പച്ചക്കറിതൈകള്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പാദിപ്പിച്ച് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."