ഹോമിയോപ്പതി അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്ന്
പൂച്ചാക്കല്‍: സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ശക്തം. കേരളത്തിലെ രണ്ട് ഗവണ്മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളിലായി 41 ലക്ചര്‍മാരുടെ പോസ്റ്റുകളാണ് ഒഴിവുള്ളത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒഴിവുകളില്‍ നിയമനം നടത്തുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. നിലവിലെ ലക്ചര്‍ പോസ്റ്റുകളില്‍ സെന്റ്ട്രല് കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പി.എസ്.സി മുഖേന ഉടന്‍ നിയമനം നടത്തുക, രണ്ട് ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളജിലേയും പി.ജി. സീറ്റ് വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ദി ഇന്സിസ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് കാലതാമസം നേരിട്ടാല്‍ കോളജിന്റെ പ്രവര്‍ത്തനം അവതാളത്തിലാവുകയും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുമെന്ന് ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന് ബി നായര്‍, ജനറല്‍ സെക്രട്ടറി ഡോ. അനീഷ് രഘുവരന്, സ്റ്റേറ്റ് പി.ആര്.ഒ ഡോ. റെയ്മണ്ട് ടി.എഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."