HOME
DETAILS
MAL
കോണ്‍ഗ്രസ് സമരസംഗമം നാളെ
backup
August 28 2017 | 05:08 AM
ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി കായല്‍ ടൂറിസത്തിന്റെ ഭാഗമായി റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി മന്ത്രി തോമസ് ചാണ്ടിയും, ബന്ധുക്കളും ചേര്‍ന്ന് മാര്‍ത്താണ്ഡം കായലിലെ തണ്ണീര്‍ തടങ്ങളും, കൃഷിഭൂമിയും മണ്ണിട്ട് നികത്തുന്നതിനെതിരേയും, കായല്‍ ഭൂമി പൂര്‍വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി നാളെ രാവിലെ 10ന് കൈനകരിയിലെ പഞ്ചായത്ത് ജട്ടിയില്‍ സമര സംദമം നടത്തും. സംഗമം വി.എം സുധീരന് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."