തൊഴിലാളി ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പുതിയ തൊഴിലാളി ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ആനുകൂല്യവിതരണവും ഇന്ന് രാവിലെ 11ന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനതല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ വിവിധ ആനുകുല്യങ്ങള്‍ വിതരണം ചെയ്യും. ബോര്‍ഡ് ചെയര്‍മാന്‍ കെ.എം സുധാകരന്‍ അധ്യക്ഷനാകും.
സര്‍വിസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ രണ്ട് പെണ്‍മക്കള്‍ക്ക് വിവാഹധനസഹായമായി രണ്ടു ലക്ഷം രൂപ വീതം നല്‍കും. എല്ലാ തൊഴിലാളികള്‍ക്കും തൊഴിലാളികളുടെ രണ്ടു പെണ്‍മക്കള്‍ക്കും വിവാഹ ആവശ്യത്തിനായി 40,000 രൂപ വീതവും നല്‍കും.
ഓരോ സാമ്പത്തികവര്‍ഷവും ജില്ലയില്‍ പ്രായാധിക്യം മൂലം പിരിയുന്ന തൊഴിലാളികളില്‍ കൂടുതല്‍ സേവനദൈര്‍ഘ്യം ഉള്ളവര്‍ക്കും 50,000 രൂപ വീതം പാരിതോഷികം നല്‍കുന്നതിനും ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."