സാറ്റലൈറ്റ് കോളര്‍ കടുവകളെ സംരക്ഷിക്കാന്‍ സഹായിക്കും
ന്യൂഡല്‍ഹി: ദിവസേന കാടുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കടുവകളെ സംരക്ഷിക്കാനുള്ള വഴികളുമായി ജീവ ശാസ്ത്രജ്ഞര്‍.
കാടുകള്‍ക്ക് സാറ്റലൈറ്റ് കോളര്‍ ഘടിപ്പിച്ചാല്‍ അവയെ സംരക്ഷിക്കുന്നതിനും മനുഷ്യര്‍ വേട്ടയാടുന്നതും മറ്റും ഒഴിവാക്കാന്‍ സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
പല കടുവകളും ഇന്ന് വനത്തിനുള്ളില്‍ ഇരയെ കിട്ടാതാകുമ്പോള്‍ നാട്ടിലേക്കിറങ്ങുന്നു. വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ ഇവ കൊന്നുതിന്നുന്നത് മൂലം കടുവകളെ കൊല്ലാന്‍ നാട്ടുകാര്‍ ശ്രമിക്കാറുണ്ട്. ഇതെല്ലാം തടയുന്നതിന് സാറ്റലൈറ്റ് കോളര്‍ ഘടിപ്പിക്കുന്നത് സഹായകരമാകും.
ജി.പി.എസുമായി ബന്ധിപ്പിച്ച ഇത്തരം കോളര്‍ ഇവയെ ധരിപ്പിച്ചാല്‍ പിന്നീട് ഇവരുടെ ഓരോ നീക്കങ്ങളും എളുപ്പം മനസ്സിലാക്കാം. അതിനാല്‍ തന്നെ ഇവ നാട്ടിലേക്കിറങ്ങുന്നതും തടയാന്‍ സാധിക്കും. മാത്രമല്ല ഇതുവഴി മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും അറിയാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."