HOME
DETAILS
MAL
ഭൂഗര്‍ഭ ജലത്തില്‍ മാംഗനീസ് അടങ്ങിയിട്ടുണ്ടെന്ന് പഠനം
backup
August 28 2017 | 07:08 AM
വാഷിങ്ടണ്‍ ഡി.സി: ഭൂഗര്‍ഭ ജലത്തില്‍ മാംഗനീസ് ലോഹം അടങ്ങാന്‍ സാധ്യതയുണ്ടെന്ന പഠനവുമായി ശാസ്ത്രജ്ഞര്‍. മനുഷ്യന് ദോഷകരമായ ഇവ കുടിവെള്ളത്തില്‍ കലരുന്നത് അപകടമാണെന്നും പഠനത്തില്‍ പറയുന്നു.
യു.എസ്,ബംഗ്ലാദേശ്.കംബോഡിയ,ചൈന എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തിലാണ് മാംഗനീസിന്റെ അംശം കണ്ടെത്തിയത്. വലിയ ആഴമില്ലാത്ത കിണറുകളിലും മറ്റു ജലാശയങ്ങളിലുമാണ് ഇവ കണ്ടെത്തിയത്. ഇതുവഴി മാംഗനീസ് ലോഹം ചെറിയ അളവില്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
കുട്ടികളുടെ ശരീരത്തില്‍ ഇവ പ്രവേശിക്കുന്നത് ദോഷം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. മാംഗനീസിനെ കൂടാതെ ആര്‍സനിക് പോലുള്ള വിഷമയമായ ലോഹങ്ങളും ഭൂഗര്‍ഭ ജലത്തില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."