സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാറിന് തിരിച്ചടി; ഫീസ് 11 ലക്ഷം തന്നെ
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാറിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപയായി സുപ്രിംകോടതി നിശ്ചയിച്ചു. മുഴുവന്‍ സ്വാശ്രയ കോളജുകള്‍ക്കും പതിനൊന്ന് ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടവരും ഇതേ ഫീസ് നല്‍കണം.
ഇതില്‍ അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ, പണമായോ നല്‍കണം. ഈ പണം സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടണമെന്നും കോടതി മാനേജ്മെന്റുകള്‍ക്ക് നിര്‍ദേശം നല്കി. പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ നല്കിയാല് മതി.
സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി. സംസ്ഥാന സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജിയും സുപ്രിം കോടതി തള്ളി. അലോട്ട്മെന്റ് പൂര്‍ത്തിയായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
നേരത്തെ രണ്ട് കോളജുകള്‍ക്ക് 11 ലക്ഷം ഫീസ് ബാധകമാക്കി കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."