വിഖായ അവസാനഘട്ട പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
ജിദ്ദ: പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ഹാജിമാര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ ലഭിക്കുന്ന സൗഭാഗ്യം പ്രയോജന പെടുത്താനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വിഖായ പ്രവര്‍ത്തകര്‍.
ജിദ്ദ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച വളണ്ടിയര്‍മാര്‍ക്കുള്ള അവസാനഘട്ട പരിശീലന ക്യാമ്പില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ക്യാമ്പ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മുസ്തഫ ഫൈസി അധ്യക്ഷം വഹിച്ചു.
മിനയുടെ ചരിത്ര പശ്ചാതലങ്ങള്‍ എന്ന വിഷയത്തില്‍ നജ്മുദ്ദീന്‍ ഹുദവി ക്ലാസെടുത്തു. സന്നദ്ധ സേവകര്‍ക്കുള്ള മിന മാപ്പ് റീഡിങ്ങിന് റഷീദ് മണിമൂളി നേതൃത്വം നല്‍കി. മുസ്തഫ ബാഖവി ഊരകം, അബൂബക്കര്‍ ദാരിമി ആലംപാടി, സവാദ് പേരാമ്പ്ര, ദില്‍ഷാദ് കാടാമ്പുഴ എന്നിവര്‍ സംസാരിച്ചു.
മോയ്ദ്ദീന്‍ കുട്ടി അരിമ്പ്ര സ്വാഗതവും. സുബൈര്‍ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു. മൂന്ന് ഗ്രുപ്പുകളായി 36 ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മിനയില്‍ ഇറങ്ങുക.
അഞ്ഞുറോളം സന്നദ്ധ പ്രവര്‍ത്തകരാണ് ഇത്തവണ ഹാജി മാരുടെ സാഹത്തിനായി പുണ്യഭൂമിയില്‍ ഇറങ്ങുന്നത്. വഴി തെറ്റുന്ന ഹാജിമാരെ സഹായിക്കുക, അവരെ ടെന്റുകളില്‍ എത്തിക്കുക, കല്ലേറു കര്‍മത്തിന് സഹായിക്കുക, ആവശ്യമായ വൈദ്യസഹായത്തിന് ഇവരെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാവും ഇവര്‍ മിനയില്‍ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."