27 വര്‍ഷത്തെ പ്രയത്‌നം; ശ്യാംലാല്‍ ഗ്രാമത്തിനായി സമ്മാനിച്ചത് ദാഹജലം
റായ്പൂര്‍: സ്വന്തം ഗ്രാമത്തിലെ ജലദൗര്‍ലഭ്യത പരിഹരിക്കാനായി കുളം കുഴിക്കാന്‍ തുടങ്ങിയത് 15-ാം വയസില്‍. ഒടുവില്‍ ആ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത് 42-ാം വയസില്‍. മനുഷ്യരുടെയും കന്നുകാലികളുടെയും ദാഹമകറ്റാനായി 27 വര്‍ഷം അധ്വാനിച്ച ചണ്ഡിഗഡുകാരനായ ശ്യംലാലിന്റെ ജീവിതമാണിത്.
ചണ്ഡിഗഡിലെ കോറിയ ജില്ലയിലെ സാജാ പഹഡിലാണ് ശ്യാംലാല്‍ താമസിക്കുന്നത്. മനുഷ്യരും കന്നുകാലികളും വെള്ളമില്ലാതെ കഷ്ടപ്പെടുന്നതാണ് ഒരു ഏക്കര്‍ വിസ്തൃതിയും പതിനഞ്ച് അടി ആഴവുമുള്ള കുളം നിര്‍മിക്കാനായി ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്നാണ് ശ്യാംലാല്‍ മണ്‍വെട്ടിയുമായി കുളം നിര്‍മാണത്തിനിറങ്ങിയത്. തുടക്കത്തില്‍ പലരും പരിഹസിച്ചെങ്കിലും തന്റെ ദൗത്യത്തില്‍ നിന്ന് ശ്യാംലാല്‍ പിന്നോട്ടുപോയില്ല. കാട്ടില്‍ ഒരിടം കണ്ടെത്തി അവിടെ കുളം കുത്താന്‍ ആരംഭിച്ചു. ഭരണകൂടമോ അധികൃതരോ സഹായിക്കാതെയാണ് കുളം നിര്‍മിച്ചതെന്ന് ശ്യാം ലാല്‍ ഇപ്പോള്‍ അഭിമാനത്തോടെ പറയുന്നു. നാട്ടുകാര്‍ ബഹുമാനത്തോടെ സമീപിക്കുന്ന ശ്യാം ലാല്‍ ഇന്ന് മാതൃകാപുരുഷനാണ്. ഗ്രാമവാസികള്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ കുളം ഉപയോഗിക്കുന്നു.
ശ്യാംലാലിനെ കുറിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ നരേന്ദ്ര ദുഗ്ഗല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥലം എം.എല്‍.എ പതിനായിരം രൂപ നല്‍കി. നാടിന്റെ പലഭാഗത്തു നിന്നും അഭിനന്ദനവുമായി നിരവധിപേര്‍ ശ്യാംലാലിനെ സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."