HOME
DETAILS

ബെവ്‌കോയിലെ ബോണസ് ഇത്തവണ കുറയ്ക്കില്ല; വരുംവര്‍ഷങ്ങളില്‍ മാതൃവകുപ്പുകളിലെ ബോണസ് മാത്രം

  
backup
August 28 2017 | 21:08 PM

%e0%b4%ac%e0%b5%86%e0%b4%b5%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%a3%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ (ബെവ്‌കോ) ജീവനക്കാര്‍ക്ക് 85,000 രൂപ വരെ ബോണസ് നല്‍കുന്നതില്‍ കുറവു വരുത്തണമെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദേശം ഇത്തവണ നടപ്പാക്കില്ല. എന്നാല്‍ ഡെപ്യൂട്ടേഷനിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത തവണ മുതല്‍ അവരുടെ മാതൃവകുപ്പില്‍ നല്‍കുന്ന ബോണസ് മാത്രമായിരിക്കും നല്‍കുക.
ബെവ്‌കോയില്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കുന്നത് നിരുത്തരവാദപരമാണെന്നും കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് ഒന്‍പത് ശതമാനത്തില്‍നിന്ന് 7.75 ശതമാനമായി വെട്ടിക്കുറച്ചതിനു സമാനമായ നിയന്ത്രണം ബെവ്‌കോയിലും വേണമെന്നും കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. എന്നാല്‍ ബോണസ് നല്‍കിത്തുടങ്ങിയ സാഹചര്യത്തില്‍ ഇത്തവണ അതു നടപ്പാക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം അടുത്ത വര്‍ഷം മുതല്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെവ്‌കോയില്‍ മറ്റു വകുപ്പുകളില്‍നിന്ന് നിരവധി ജീവനക്കാര്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
ഉയര്‍ന്ന ബോണസും ചില ബ്രാന്‍ഡ് മദ്യങ്ങള്‍ അധികമായി സ്റ്റോക്കെടുത്ത് വിറ്റഴിക്കുന്നതിന് മദ്യക്കമ്പനികള്‍ നല്‍കുന്ന കമ്മിഷനുമടക്കമുള്ള ഉയര്‍ന്ന വരുമാനം മോഹിച്ചാണ് മറ്റു വകുപ്പുകളില്‍നിന്ന് ജീവനക്കാര്‍ ബെവ്‌കോയില്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ ഡെപ്യൂട്ടേഷന്‍ തരപ്പെടുത്തുന്നുന്നത്. ഓരോ സര്‍ക്കാരിന്റെ കാലത്തും ഭരണപക്ഷ രാഷ്ട്രീ കക്ഷികളുടെ പ്രവര്‍ത്തകരും അവരുടെ യൂണിയനുകളില്‍ പെട്ടവരുമാണ് ഇങ്ങനെ എത്തുന്നത്.
ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണത്തിനു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബോണസാണ് 85,000 രൂപ. 19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സുമടക്കം 29.50 ശതമാനമാണ് മൊത്തം ബോണസ് തുക.
കൂടാതെ ഓണത്തിനു ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2,000 രൂപയും നല്‍കും. സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപ അഡ്വാന്‍സായും ലഭിക്കും. സി 1, സി 2, സി 3 കാറ്റഗറിയില്‍പെട്ട ജീവനക്കാര്‍ക്ക് ഓണത്തിന് മൊത്തം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  6 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  6 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  6 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  6 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  6 days ago