സ്വാശ്രയ ഫീസ് വര്‍ധന: മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്തുകളിച്ചെന്ന് ഹസന്
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസ് മാനേജ്മെന്റുകളുമായി ഒത്തുകളിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്.
സ്വാശ്രയ മേഖലയില്‍ അഞ്ചുലക്ഷം രൂപയ്ക്ക് മെഡിസിന് പഠിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അതു പാഴാക്കി ഫീസ് 11 ലക്ഷം രൂപയാക്കേണ്ടി വന്നത് കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ വിദ്യാര്‍ഥി വഞ്ചനയാണ്. നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കിയതിനു ഈ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരും.
അഞ്ചുലക്ഷം രൂപ നിരക്കില്‍ അഡ്മിഷന് നടത്താന്‍ ഹൈക്കോടതി ജൂലൈ 17ന് അനുമതി നല്‍കിയതാണ്. അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ക്ലാസ് തുടങ്ങാമായിരുന്നു.
അതിനു പകരം ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിയില്‍ പങ്കാളികളായി. അമിത ഫീസിന്റെ പ്രത്യാഘാതം വരുംവര്‍ഷങ്ങളിലും ഉണ്ടാകുമെന്ന് ഹസന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."