HOME
DETAILS
MAL
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് കെ.എസ്.യു
backup
August 28 2017 | 21:08 PM
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസ് നിര്‍ണയത്തിലൂടെ അഴിമതിക്ക് കളമൊരുക്കിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രാജിവയ്ക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലുമാസം മുന്‍പ് മാനേജ്മെന്റുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ സാധിക്കുമായിരുന്ന കാര്യം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഇല്ലാതാവുകയായിരുന്നു. ഇതിലൂടെ അഴിമതിക്ക് കളമൊരുക്കിയ ആരോഗ്യ മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവക്കുകയാണ് വേണ്ടത്. വിദ്യാര്‍ഥി വഞ്ചകരായി സര്‍ക്കാര്‍ മാറിയിരിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."